ആണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആണുങ്ങള്‍ തന്നെ; ആര്‍ച്ച്ബിഷപ്പ് ജ്യൂയി

ആണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആണുങ്ങള്‍ തന്നെ; ആര്‍ച്ച്ബിഷപ്പ് ജ്യൂയി

നെയ്‌റോബി: ആണ്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ചുമതല ആണുങ്ങള്‍ക്കു തന്നെയാണെന്ന് നയ്‌റോബി ആര്‍ച്ച് ബിഷപ്പ് ജോണ്‍ കാര്‍ഡിനല്‍ ജ്യൂയി പറഞ്ഞു.

‘നിങ്ങളുടെ ഭവനത്തിന്റെ തലവനായി കുടുംബങ്ങളെ നയിച്ച് വഴികാട്ടുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം കുടുംബത്തിലെ പിതാക്കന്‍മാര്‍ക്കാണ്.’ ഭാവി തലമുറയ്ക്ക് ശരിയായ മാര്‍ഗ്ഗരേഖ കാണിച്ചു കൊടുത്താല്‍ മാത്രമേ ഇത് നടപ്പില്‍ വരുത്താന്‍ സാധിക്കൂ. കാത്തലിക്ക് മെന്‍ അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ ലിംഗ സമത്വത്തിനു വേണ്ടി നടത്തുന്ന ക്യാമ്പയിനില്‍ ഉപ്പു വച്ചു സംസാരിക്കവെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ലിംഗ സമത്വത്തിനു വേണ്ടി നടത്തുന്ന ആഗോള സാഹോദര്യ മൂവ്‌മെന്റാണ് ‘ഹിഫോര്‍ഷി.’ ആണ്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നയ്‌റോബി അതിരൂപത നടത്തുന്ന പ്രസ്ഥാനത്തിനൊരു മുതല്‍ക്കൂട്ടാവും പൂതിയ ക്യാമ്പെയ്ന്‍ എന്ന് കര്‍ദ്ദിനാള്‍ ജ്യൂയി പറഞ്ഞു.

You must be logged in to post a comment Login