ആതിഥ്യമര്യാദ, ഇന്ന് കൈമോശം സംഭവിച്ച ക്രിസ്തീയമൂല്യമെന്ന് പാപ്പ

ആതിഥ്യമര്യാദ, ഇന്ന് കൈമോശം സംഭവിച്ച ക്രിസ്തീയമൂല്യമെന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ലോകം അവഗണിക്കുന്ന ക്രിസ്ത്യന്‍ മൂല്യമാണ് ആതിഥ്യമരാദ്യയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആതിഥ്യമര്യാദകള്‍ പഠിപ്പിക്കുന്നതിനായി ധാരാളം സ്ഥാപനങ്ങങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അതിഥി സല്‍ക്കാരങ്ങള്‍ നടക്കുന്നത് ഇവിടങ്ങളിലല്ല. പാപ്പ പറഞ്ഞു.

രോഗങ്ങളെയും ഏകാന്തതയെയും മറികടക്കാന്‍ ഇന്ന് പലസ്ഥാപനങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ആര്‍ക്കും തങ്ങളുടെ മനോവിഷമങ്ങള്‍ ശ്രവിക്കുവാന്‍ താത്പര്യമില്ലെന്ന് ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാണിച്ചു.

മര്‍ത്താ മറിയം എന്നിവരുടെ ഭവനത്തിലേക്ക് യേശുക്രിസ്തു സന്ദര്‍ശനം നടത്തുന്ന
സംഭവം വിവരിക്കുന്ന സുവിശേഷഭാഗം വായിച്ചതിനു ശേഷമാണ് പാപ്പ അതിഥിസല്‍ക്കാരത്തെക്കുറിച്ച് പറഞ്ഞത്. ജീവിതത്തിലെ ചെറുതും വലുതുമായ തിരക്കുകളില്‍ അകപ്പെട്ടു പോകുന്ന നമുക്ക് മറ്റുള്ളവരെ ശ്രവിക്കുവാന്‍ സമയം ലഭിക്കാറില്ല. മറ്റുള്ളവരെ ശ്രവിക്കുകയാണ് ഏറ്റവും വലിയ അതിഥി സല്‍ക്കാരമെന്ന് അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

 

You must be logged in to post a comment Login