ആതുരസേവനരംഗത്ത് സഭ നല്‍കുന്നത് മഹത്തായ സംഭാവനകള്‍: സിബിസിഐ

ആതുരസേവനരംഗത്ത് സഭ നല്‍കുന്നത് മഹത്തായ സംഭാവനകള്‍: സിബിസിഐ

ബംഗലൂരു: ആതുരസേവനരംഗത്ത് സഭ നല്‍കുന്നത് മഹത്തായ സംഭാവനകളാണെന്ന് സിബിസിഐ. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളും കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സാമൂഹ്യവിഭാഗവും ഈ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് ബംഗലൂരുവില്‍ നടക്കുന്ന 32-ാമത് സിബിസിഐ പ്ലീനറി യോഗം വിലയിരുത്തി.

ബംഗലൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ജാതിമത ഭേദമില്ലാതെ പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. സാധാരണക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും ആതുരസേവനവും നല്‍കുന്നതിലുള്ള ഇവരുടെ പങ്കിനെ യോഗം പ്രശംസിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമീപകാലത്തുണ്ടായ പ്രളയത്തില്‍ ഇരകളായവര്‍ക്ക് സഭ സഹായം നല്‍കിയിട്ടുണ്ട്.നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇപ്പോഴും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ആദിവാസികളുടെയും ഗോത്രസമൂഹങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികള്‍ സുപ്രധാനമാണെന്നും പ്ലീനറി യോഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login