ആത്മസുഖത്തില്‍ വളരാന്‍…

ആത്മസുഖത്തില്‍ വളരാന്‍…

കരുണയുടെ വഴിയേ…5

ഈശോയുടെ അതിദാരുണമായ പീഡാനുഭവരംഗങ്ങളുടെ കാഴ്ചപോലും തിന്മയുടെ തല തകര്‍ക്കുമെന്ന സത്യം എന്നെ അതിശയിപ്പിക്കുന്നു.

ഐടി മേഖലയില്‍ ഉന്നത ഉദ്യോഗമുള്ള കൊഴുത്ത ശമ്പളം പറ്റുന്ന ഒരു യുവാവ് താന്‍ ഇന്റര്‍നെറ്റിലൂടെ വരുന്ന മ്ലേഛത കണ്ട് തഴക്കദോഷത്തിലായെന്നും അടിമത്ത്വത്തിന്റെ അപകടത്തിലേക്കു നയിച്ചെന്നും മനസും ഓര്‍മ്മകളും മ്ലേച്ഛതകള്‍കൊണ്ടു നിറഞ്ഞതിനാല്‍ വിഷാദരോഗം തന്നെ പിടികൂടിയെന്നും ഉണര്‍വ് നഷ്ടപ്പെട്ട് പതിവുള്ള ജോലി പോലും നിര്‍വഹിക്കാനാവാത്ത വിധം താന്‍ തകര്‍ന്നുവെന്നും രക്ഷപ്പെടാന്‍ അച്ചന്‍ ഒരു വഴി കാണിച്ചുതരണമെന്നുമൊക്കെ എന്നോടു പറഞ്ഞപ്പോള്‍ സഹതാപം തോന്നി.

പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന പീഡാനുഭവ സിനിമ കണ്ടതിന്റെ ഓര്‍മകള്‍ എന്നില്‍ എത്ര ശക്തമായിട്ടാണു പതിഞ്ഞുകിടക്കുന്നത് എന്നറിഞ്ഞ ഞാന്‍ അയാളോട് പറഞ്ഞു. ഈ പാഷന്‍ ചിത്രം തുടര്‍ച്ചയായി മൂന്ന് ആവര്‍ത്തി കാണുകയും പീഡാനുഭവം ധ്യാനിക്കുകയും ചെയ്യുക എന്ന്. അത്ഭുതമെന്നു പറയട്ടെ ഏതാനും ദിവസം കഴിഞ്ഞ് ഈ യുവാവ് എന്നെ സമീപിച്ചു പറഞ്ഞു: തന്റെ ഓര്‍മ്മകളില്‍ നിന്നു മ്ലേച്ഛത തുടച്ചുനീക്കപ്പെട്ടുവെന്നും തനിക്കു പ്രാര്‍ത്ഥിക്കാനുള്ള കൃപ കിട്ടുകയും അറിയാതെ കണ്ണടച്ച് കൈകൂപ്പി ധ്യാനലീനമായി ഈശോയുടെ മുഖം ഉള്ളില്‍ തെളിഞ്ഞുകണ്ട് ഈശോയോടുള്ള സ്‌നേഹത്തില്‍ കുളിര്‍ന്നിരിക്കാന്‍ കഴിയുന്നുവെന്നും. ഈ യുവാവിന്റെ ആദ്യ അവസ്ഥയില്‍ നട്ടംതിരിയുന്ന ആരെങ്കിലും ഈ കുറിപ്പു വായിക്കുന്നുണ്ടെങ്കില്‍ ഇത് പരീക്ഷിച്ച് അറിയാവുന്നതാണ്.

കണ്ണടക്കം കാതടക്കം മുതലായ നല്ല കീഴ് വഴക്കങ്ങള്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. അതൊക്കെ നന്മയില്‍, ആത്മസുഖത്തില്‍ വളരാന്‍ വലിയ സഹായം ചെയ്യുന്നതാണ്.

യേശുവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിച്ച് കൊന്ത പ്രാര്‍ത്ഥിക്കുന്നതും കരുണ കൊന്ത ചൊല്ലുന്നതും വലിയ ഗുണം ജീവിതത്തില്‍ വരുത്തുന്നതാണ്.

 

ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍

You must be logged in to post a comment Login