ആത്മഹത്യാ അനുകൂല ബില്‍ സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു

ആത്മഹത്യാ അനുകൂല ബില്‍ സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു

scottആത്മഹത്യക്കു നിയമസാധുത നല്‍കുന്ന പുതിയ ബില്‍ സ്‌കോട്ട്‌ലന്റ് നിയമസഭയില്‍ 82 ന് എതിരെ 36 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തുമായി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മനുഷ്യജീവനെ ഏറെ വിലമതിക്കുന്ന തീരുമാനമാണിതെന്നും ഇത്തരത്തിലൊരു തീരുമാനമെടുത്തതിന് പാര്‍ലമെന്റംഗങ്ങളോട് ഏറെ നന്ദിയുണ്ടെന്നും എഡിന്‍ബറോ ബിഷപ്പ് മാര്‍ ലിയോ കുഷ്‌ലി പറഞ്ഞു.

ജീവന്റെ വില നിര്‍ണ്ണയിക്കേണ്ടത് മനുഷ്യരല്ലെന്നും അതു തിരികെയെടുക്കാന്‍ ഭൂമിയിലാര്‍ക്കും അവകാശമില്ലെന്നും സ്‌കോട്ട്‌ലന്റ് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആത്മത്യ ചെയ്യാനനുവദിക്കുകയല്ല, മറിച്ച് രോഗികള്‍ക്കായി പ്രത്യകം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ തുടങ്ങുകയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
നിലവില്‍ സ്‌കോട്ട്‌ലന്റിലെ നിയമപ്രകാരം ആത്മഹത്യ നിയമവിരുദ്ധമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായ സ്‌കോട്ട്‌ലന്റ് പാര്‍ലമെന്റിലെ സ്വതന്ത്ര അംഗമായിരുന്ന മാര്‍ഗോ മക്‌ഡോണാള്‍ഡാണ് 2013-ല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ വോട്ടിനിടും മുന്‍പ് കഴിഞ്ഞ വര്‍ഷമാണ് അവര്‍ മരിക്കുന്നത്. എന്നാല്‍ ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയില്‍ വന്നതിനെത്തുടര്‍ന്ന് വോട്ടു തേടുകയായിരുന്നു. സ്വയം മരണം വരിക്കാനാഗ്രഹിക്കുന്ന നിരവധി രോഗികളും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കാത്തിരുന്ന നിയമമാണ് ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്..

You must be logged in to post a comment Login