ആത്മാക്കളെ വിളിച്ചുവരുത്തുന്ന ചാര്‍ലി ചാര്‍ലിയെ സൂക്ഷിക്കണമെന്ന് ഭൂതോച്ചാടകര്‍

ആത്മാക്കളെ വിളിച്ചുവരുത്തുന്ന ചാര്‍ലി ചാര്‍ലിയെ സൂക്ഷിക്കണമെന്ന് ഭൂതോച്ചാടകര്‍

Charlie_Charlie_സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പന്തലിക്കുകയാണ് ചാര്‍ലി ചാര്‍ലി എന്ന മാന്ത്രിക ഗെയിം. ഓജോ ബോര്‍ഡിന്റെ മറ്റൊരു രൂപമായ ഈ ഗെയിം അപകടം നിറഞ്ഞതാണെന്ന് പ്രശസ്ത ഭൂതോച്ചാടകന്‍ മുന്നറിയിപ്പു തരുന്നു.

ഒരു ഷീറ്റ് കടലാസും ഒരു ജോഡി പേനയോ പെന്‍സിലോ ഉപയോഗിച്ച് ‘ചാര്‍ലി’ എന്ന ആത്മാവിനെ വിളിച്ചു വരുത്തുന്ന മാന്ത്രിക ഗെയിമാണ് സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുന്ന ചാര്‍ലി ചാര്‍ലി. ടീനേജ് ഗ്രൂപ്പുകള്‍ക്കിടയിലാണ് ഇത് ഏറെ പ്രചാരം നേടിയിരിക്കുന്നത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണിച്ചു കൊണ്ട് പേപ്പറിലൂടെ പെന്‍സില്‍ തനിയെ നീങ്ങുന്നു എന്നാണ് പറയുന്നത്. ഇതിന്റെ വീഡിയോ ക്ലിപ്പിംഗുകളും സുലഭമാണ്.
‘ആത്മാക്കളെ വിളിച്ചു വരുത്തുക’ എന്ന ദുര്‍മന്ത്രവാദം തന്നെയാണിതെന്നും വളരെ ജാഗ്രത പൂലര്‍ത്തണമെന്നും പ്രശസ്ത സ്പാനിഷ് ഭൂതോച്ചാടകന്‍ യോസ് അന്തോണിയോ ഫോര്‍ത്തിയ പറയുന്നു. ‘ഈ ഗെയിം കളിക്കുന്നവരെ ഈ ആത്മാക്കള്‍ പിന്തുടര്‍ന്ന് വിഷമിപ്പിക്കും.’കളിക്കാരുടെ മേല്‍ ഇവ ആവസിക്കുകയില്ലെങ്കിലും കുറേ നേരം ആ പരിസരത്തു തങ്ങി നില്‍ക്കും എന്നാണ് ഫോര്‍ത്തിയയുടെ അഭിപ്രായം. അതോടൊപ്പം മറ്റു ആത്മാക്കളും ബന്ധപ്പെടാന്‍ ആരംഭിക്കും എന്നും ഫാ. ഫോര്‍ത്തിയ മുന്നറിയിപ്പ് നല്‍കുന്നു. ‘അതോടെ ആ വ്യക്തി കടുത്ത ദുരനുഭവങ്ങള്‍ നേരിടേണ്ടി വരും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍മന്ത്രവാദ പ്രവര്‍ത്തികള്‍ ലോകവ്യാപകമാകുന്നതായും അവയ്‌ക്കെതിരെ ജാഗ്രത വേണമെന്നും ഭൂതോച്ചാടനം ശ്കതമാക്കണമെന്നും കത്തോലിക്കാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പൈശാചികമായ പ്രവര്‍ത്തികളും, ഓജോ ബോര്‍ഡ്, സീന്‍സസ്, കാസിയോളി തുടങ്ങിയ ദുര്‍മന്ത്രവാദ രീതികളിലുള്ള കൗതുകവും മൂലം ശരിക്കുള്ള വിശ്വാസത്തിന് മാന്ദ്യം സംഭവിക്കുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു..

One Response to "ആത്മാക്കളെ വിളിച്ചുവരുത്തുന്ന ചാര്‍ലി ചാര്‍ലിയെ സൂക്ഷിക്കണമെന്ന് ഭൂതോച്ചാടകര്‍"

  1. pulli   June 8, 2015 at 1:03 am

    ചാര്‍ളി ചാര്‍ളി ഒരു ഫേയ്‌ക്ക് ഗെയിം ആണെന്നതിനുള്ള വീഡിയോകളും യൂടുബില്‍ ഉണ്ട് അതു ഈ കഥാകൃത്ത് കണ്ടില്ലേ ആവോ ? നാണമില്ലേ ഇങ്ങനത്തെ കള്ളത്തരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ?

You must be logged in to post a comment Login