ആത്മാവിന്റെ സന്ധ്യരാഗം

 

thejassu

സന്ധ്യ മയങ്ങുന്നു, അതിവേഗം എന്റെ ചാരത്തു അണയുക, നാഥാ എൻ ചാരത്ത് അണയുക.
സഹായികൾ സർവരും തോറ്റു മറയുമ്പോൾ നിസ്സഹായരുടെ സഹായമേ എൻ ചാരത്ത് അണയുക…

ക്രൈസ്തവ സന്യാസികളുടെ നിശാ പ്രാർഥനയിൽ ചൊവ്വാഴ്ച പാടുന്ന കീര്തനതിന്റെ ആദ്യ വരികൾ ആണിവ. എബൈഡ് വിത്ത് മീ, ഫാസ്റ്റ് ഫാൾസ് ദി ഈവൻ റ്റൈട്‌ എന്ന് തുടങ്ങുന്ന ഗീതകം ദൈവനുഭവതിന്റെ അപൂര്വ ചാരുതയാര്ന്ന സന്കീര്തനമാണ്. റ്റൈറ്റാനിക് മുങ്ങിക്കൊണ്ടിരുന്നപ്പോൾ കപ്പലിലെ ഗായക സംഘം അവസാനമയി മീട്ടിയ ഗാനങ്ങളിൽ ഒന്ന് ഇതായിരുന്നെന്നു സാക്ഷി മൊഴികൾ.

അസാധാരണ നിയോഗം ആയിരുന്നു ഈ ഗാനത്തിന്. ഹെന്റി ഫ്രാൻസിസ് ലൈറ്റ് എന്നാ സ്കോട്ടിഷ് അങ്ക്ലികൻ ദൈവശാസ്ത്ര എഴുത്ത്കാരനാണ് ഇത് രചിച്ചത്. ക്ഷയരോഗം ബാധിച്ചു രോഗക്കിടക്കയിൽ വച്ച് എഴുതിയ ഈ ഗീതം സന്ഘര്ഷങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരു ആത്മാവിനെയും ശക്തിപെടുതാൻ കഴിയുന്നതാണ്.

“ജീവിതത്തിന്റെ ഈ ചെറു വാസരം ഒരു വേലി ഇറക്കത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. ഭൂമിയുടെ ആഹ്ലാദങ്ങളുടെ ശോഭ മങ്ങുന്നു. അതിന്റെ മഹിമകൾ മായുന്നു. മാറ്റവും ജീർണതയും ഞാൻ എമ്പാടും കാണുന്നു…
ഓരോ മണിക്കൂറിലും നിന്റെ സാന്നിധ്യം അരുളുക. പ്രലോഭാകന്റെ ശക്തി തകർത്തു കൊണ്ട് നിന്റെ കൃപ അരുളുക. നീ അല്ലാതെ മറ്റാര് എന്റെ വഴികാട്ടി ആകും? മേഘമാലയിലൂടെ, സൂര്യ ശോഭയിലൂടെ നീ എന്റെ ചാരത്ത് അണയുക…”

വില്യം ഹെന്റി മങ്ക് നല്കിയ ഈണമാണ് ഈ ഗാനതിനെ പരക്കെ ഉപയോഗിക്കപ്പെടുന്നത്.

 

ഇസാൻ ഫ്രാങ്ക്.

You must be logged in to post a comment Login