ആത്മീയ സന്ദേശം നല്‍കുന്ന 5 മികച്ച സിനിമകള്‍

ആത്മീയ സന്ദേശം നല്‍കുന്ന 5 മികച്ച സിനിമകള്‍

download1. ഇന്‍സൈഡ് ഔട്ട്
റിലേ എന്ന 11 വയസ്സുകാരി പെണ്‍കുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മിന്നേസ്റ്റോവായില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് നീങ്ങേണ്ടി വരുന്നു. റിലേയുടെ അഞ്ചു വികാരങ്ങള്‍-സന്തോഷം, സങ്കടം, ദേഷ്യം, വെറുപ്പ്, ഭയം ഇവ, പെണ്‍കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനായി എപ്പോഴും വഴക്കുണ്ടാക്കുന്ന നിറമുള്ള ജീവികളിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ തുറന്നു കാട്ടുകയാണ് ചിത്രത്തില്‍.
ഇന്‍സൈഡ് ഔട്ട് എന്ന ചിത്രം മനസ്സിന്റെ സര്‍ഗ്ഗശക്തിയെ പിടിച്ചുലയ്ക്കുന്നതാണ്. ജീവിതത്തിന്റെ ഉള്ളറകളെ സ്പര്‍ശിക്കുന്നതിനായി ചിത്രത്തില്‍ ഉപയോഗിക്കുന്ന നിറം, രൂപം, ചിഹ്നങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള കഥ പറച്ചില്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഉദാഹരണത്തിന് തന്റെ പഴയ ജന്‍മദേശത്തെക്കുറിച്ചുള്ള ഓര്‍മ്മയെ സൂചിപ്പിക്കുന്നതിനായി സന്തോഷപ്രദമായ സ്വര്‍ണ്ണ നിറമുള്ള ചിത്രങ്ങള്‍ മങ്ങിയ മാര്‍ബിള്‍ കഷണത്തിനു പകരം ദു:ഖത്തെ സൂചിപ്പിക്കുന്ന നീല നിറമുള്ള മാര്‍ബിള്‍ കഷണമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ റിലേയ്ക്ക് പഴയ ജീവിതം എത്രത്തോളം നഷ്ടപ്പെടുന്നുവെന്ന് പ്രേക്ഷകര്‍ക്കു മുന്‍പില്‍ തുറന്നു കാട്ടുന്നു.

 

download (4)2. ഇഡാ (2013)
കഴിഞ്ഞ വര്‍ഷത്തെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ച ചിത്രമാണിത്. മതപരമായ പ്രതിജ്ഞ എടുക്കാന്‍ തീരുമാനിച്ച കൗമാരക്കാരിയായ അനാഥയാണ് ചിത്രത്തിലെ നായിക. രണ്ടാം ലോക മഹായുദ്ധത്തില്‍ വച്ച് അവളുടെ മാതാപിതാക്കളെ നഷ്ടമാകുന്നു. പിന്നീട് തനിക്ക് മുന്‍ പരിചയമില്ലാത്ത നിരീശ്വരവാദിയായ ആന്റിയോടൊപ്പം മാതാപിതാക്കളെ അന്വേഷിച്ച് യാത്രയാകുന്നു. ദൈവവിളിയെക്കുറിച്ചും, നിശബ്ദതയെക്കുറിച്ചും, സംതൃപ്തിയെക്കുറിച്ചും, വ്യക്തിത്വത്തെക്കുറിച്ചുമുള്ള കടുകട്ടിയായ സിനിമയാണിത്.

 

download (5)3. മാന്‍ ഓണ്‍ വയര്‍ (2008)
പലതരത്തിലുള്ള ദൈവവിളിയെ സംബന്ധിക്കുന്ന ഡോക്യുമെന്ററിയാണിത്. വയറില്‍ അഭ്യാസം നടത്തുന്ന ഫ്രഞ്ചുകാരനായ ഫിലിപ്പെ പെറ്റിറ്റിന്റെ കഥയാണിത്. ഇരട്ട ടവറുകളെ ബന്ധിച്ചു കൊണ്ട് കെട്ടിയ കയറില്‍ കൂടി നടന്ന് അദ്ദേഹം 45 മിന്റ്റ് ദൈര്‍ഘ്യമുള്ള അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നു. ചിത്രത്തിലെ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഇളക്കി വിടുന്ന തരത്തിലാണ്.

 

 

 

 

 

download (6)4. നൈറ്റ്ക്രൗളര്‍ (2014)
ഇന്നത്തെ മാധ്യമ രീതികളെ വെളിച്ചത്തു കൊണ്ടു വരുന്ന ചിത്രമാണിത്. അനുകമ്പ തോന്നുന്ന ഏതൊരു കാര്യവും വിറ്റു പോകും എന്ന മാധ്യമ രീതിയെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു. ലവ് ബ്ലൂം എന്ന കുറ്റവാളി കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുന്നതും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ക്ക് കൈമാറുന്നു. പണത്തിന് അത്യാവശ്യമുള്ള ലവ് ബ്ലൂമും ടെലിവിഷന്‍ ചാനലുകാരും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ചിത്രങ്ങള്‍ സംരക്ഷണം ചെയ്യുന്നു. മാധ്യമങ്ങളുടെ ഇന്നത്തെ സ്വഭാവ രീതികളെക്കുറിച്ചും മറ്റുള്ളവരുടെ വേദനകള്‍ കാണുന്നതില്‍ നാം കണ്ടെത്തുന്ന സന്തോഷത്തെക്കുറിച്ചും ചിത്രം നമ്മെ ചിന്തിപ്പിക്കുന്നു.

 

download (7)5. ദി സ്റ്റേഷന്‍ ഏജന്റ് (2003)
കുള്ളനായ ഫിന്‍ ലോകത്തില്‍ നിന്നും രക്ഷപെടുന്നതിനായി ഒറ്റപ്പെട്ടു കിടക്കുന്ന ട്രയിനില്‍ യാത്രയാകുന്നു. സ്റ്റേഷനു പുറത്ത് ഭക്ഷണത്തിനുള്ള ട്രക്ക് നടത്തുന്ന ജോയ് ഇയാളെ കണ്ടു മുട്ടുന്നു. ഇദ്ദേഹം മെല്ലെ ഫിന്നിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നു. ഫിന്‍ തന്റെ ജീവിതം മെല്ലെ മെല്ലെ ജോയ്ക്കു മുന്‍പിലും ടൗണിലെ മറ്റു ജനങ്ങള്‍ക്കു മുന്‍പിലും തുറക്കുന്നു. എല്ലാവരുടെയും ജീവിതം സങ്കടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോള്‍ മാത്രമേ ജീവിതത്തില്‍ അര്‍ത്ഥ മുണ്ടാവുകയുള്ളു എന്ന വലിയ പാഠം ചിത്രം നമുക്ക് ചിത്രം കാണിച്ചു തരുന്നു.

You must be logged in to post a comment Login