ആദിവാസി കുട്ടികളുടെ പീഡനം പാപ്പായും കാനഡ പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്തു

ആദിവാസി കുട്ടികളുടെ പീഡനം പാപ്പായും കാനഡ പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്തു

candadകാനഡയിലെ കത്തോലിക്കാ ബോര്‍ഡിങ്ങ് സ്‌കൂളുകളില്‍ കുട്ടികള്‍ നൂറ്റാണ്ടുകളോളം അനുഭവിച്ച അധിക്ഷേപത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ചചെയ്തു. ഒരാഴ്ചത്തെ പ്രാധാനമന്ത്രിയുടെ ജര്‍മ്മനിയിലെ G 7 അടക്കമുള്ള യാത്രക്കൊടുവിലാണ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനില്‍ എത്തുന്നത്.
ഹാര്‍പ്പറുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിനു മുന്‍പായി കാനഡയുടെ പുരാതനരായ ആളുകളുടെ പ്രതിനിധിയായ മന്ത്രി സഭാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ശാരീരികവും, മാനസീകവും, ആത്മീയവും, ലൈംഗീകവുമായ പീഡനത്തെക്കുറിച്ചുള്ള ഒത്തു തീര്‍പ്പു കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശുദ്ധ പിതാവിനു മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ 94 ശുപാര്‍ശകള്‍ ഉണ്ടായിരുന്നു. ശുപാര്‍ശകളില്‍ ഒന്ന് പാപ്പ മാപ്പു പറയുക എന്നതായിരുന്നു. അത് കാനഡയിലെ ആദിവാസികള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പാപ്പയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടില്ല.
1874കളുടെ തുടക്കത്തില്‍ സര്‍ക്കാരിന്റെ സമൂഹവുമായി ഇഴുകിച്ചേരുക എന്ന പദ്ധതിയുടെ ഭാഗമായി ഇന്‍ന്ത്യയിലേയും, കാനഡയിലെ ഇന്‍യൂട്ടിലേയും മീറ്റിസിലെയും 150,000ത്തോളം പ്രാകൃത കുട്ടികളാണ് ക്രിസ്ത്യന്‍ സഭ നടത്തിയിരുന്ന സ്ഥാപനങ്ങളില്‍ എത്തിയത്.
പ്രാകൃതരായ കുട്ടികള്‍ക്ക് പ്രധാനാദ്ധ്യാപകനില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും അവരുടെ ഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടി ക്രൂരമായ പീഠനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി അതേ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റു കുട്ടികള്‍ ആരോപിച്ചു.
ഇതേത്തുടര്‍ന്ന് 1970ല്‍ കാനഡയിലെ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്നു.
മിഡില്‍ ഈസ്റ്റിലും, യുക്ക്‌റേയ്‌നിലും, ക്രിമിയയിലും, ആഫ്രിക്കയിലുമുള്ള ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു..

You must be logged in to post a comment Login