ആദിവാസി മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം: കര്‍ദ്ദിനാള്‍ ടാഗിള്‍

മനില: ഫിലിപ്പീന്‍സിലെ മനിലയിലുള്ള മിന്‍ഡാനാവൊയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന് മനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ അന്റോണിയോ ലൂയിസ് ടാഗിള്‍. ആദിവാസി മേഖലകളില്‍ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ് സൈന്യമിപ്പോള്‍. ഇതേത്തുടര്‍ന്ന് നിരവധിയാളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. പ്രതിഷേധ സൂചകമായി രാജ്യതലസ്ഥാനമായ മനിലയില്‍ ഒരു മാസമായി നടന്നു വരുന്ന സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ടാഗിള്‍.

ആദിവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്. അവരുടെ ഇപ്പോഴത്തെ സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. ഇവര്‍ക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കര്‍ദ്ദിനാള്‍ ടാഗിള്‍ അറിയിച്ചു.

You must be logged in to post a comment Login