ആദ്യം പോള്‍ ആറാമന്‍, പിന്നെ ഫ്രാന്‍സിസ് പാപ്പ

ഉഗാണ്ട: കെനിയക്കാരുടെ മനം കവര്‍ന്നതിനുശേഷം ഫ്രാന്‍സിസ് പാപ്പ തന്റെ ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഉഗാണ്ടയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പ ആഫ്രിക്കയിലെത്തുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.

എന്നാല്‍ ഉഗാണ്ടയിലെത്തുന്ന ആദ്യത്തെ മാര്‍പാപ്പ അദ്ദേഹമല്ല. 1969 ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് ആദ്യമായി ഉഗാണ്ടയിലെത്തിയ മാര്‍പാപ്പ. ആദ്യമായി ഒരു മാര്‍പാപ്പ ആഫ്രിക്കന്‍ മണ്ണില്‍ കാലു കുത്തിയതും അപ്പോളായിരുന്നു.

1969 ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമാപിച്ച ശേഷമായിരുന്നു പോള്‍ ആറാമന്‍ പാപ്പ ഉഗാണ്ടയിലെത്തിയത്.
വര്‍ണ്ണവിവേചനം, കൊളോണിയലിസം തുടങ്ങി നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തിനായി കാത്തിരിക്കുകയാണ് ഉഗാണ്ടയിലെ ജനങ്ങള്‍.

You must be logged in to post a comment Login