ആദ്യമായി ബൈബിള്‍ കൈയില്‍ കിട്ടിയപ്പോള്‍ അവര്‍ കരഞ്ഞുപോയി

ആദ്യമായി ബൈബിള്‍ കൈയില്‍ കിട്ടിയപ്പോള്‍ അവര്‍ കരഞ്ഞുപോയി

1980 കളിലെ കാര്യമാണിത്. മതപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വിലക്ക് ചൈനയില്‍ ഏര്‍പ്പെടുത്തിയ കാലം. എന്നിട്ടും വിശ്വാസതീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ ജീവിതം അവിടെ രഹസ്യമായി ആഘോഷിച്ചിരുന്നു. അണ്ടര്‍ ഗ്രൗണ്ട് ക്രൈസ്തവര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.

പരസ്യമായി തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാന്‍ അവസരം കിട്ടാതെ പോയവര്‍. അവരുടെ ജീവിതത്തില്‍ ആദ്യമായി ഒരുനാള്‍ ബൈബിള്‍ കിട്ടി.

ആ ബൈബിള്‍ കയ്യിലെടുത്തപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് ഉറക്കെ കരഞ്ഞുപോയി. അവര്‍ പല തവണ ബൈബിളില്‍ ഉമ്മവച്ചു.

ഇതായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യം..ഇതുമാത്രമായിരുന്നു.. സ്ത്രീകള്‍ കരച്ചിലിലൂടെ പറഞ്ഞു.

ബൈബിള്‍ യഥാര്‍ത്ഥത്തിലുള്ള ദൈവവചനമാണ്. നമ്മള്‍ എല്ലാവരും അത് വായിക്കണം. തിരുവചനങ്ങള്‍ മഹത്തായ സന്ദേശങ്ങള്‍ നമുക്ക് നല്കുന്നു. ആ സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

മതവിലക്കുകളോ മതപീഡനങ്ങളോ ഒന്നുമില്ലാത്ത നമ്മള്‍ ബൈബിളിന് എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ബൈബിള്‍ വായിക്കാന്‍ നാം എന്തുമാത്രം സമയം നീക്കിവയ്ക്കുന്നുണ്ട്? ബൈബിളിനെ സ്‌നേഹിക്കാന്‍ എത്രയോ അവസരമുണ്ടായിട്ടും നാം എത്രയോ തവണയാണ് അത് പാഴാക്കിക്കളഞ്ഞിട്ടുള്ളത്?

ബി

You must be logged in to post a comment Login