ആദ്യസ്‌നേഹം

ആദ്യസ്‌നേഹം

yazyiki-lyubviനിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. നീ ഏതാവസ്ഥയിൽ നിന്നാണ് അധഃപധിച്ചതെന്നു ചിന്തിക്കുക. അതനുസരിച്ച് ആദ്യത്തെ പ്രവര്ത്തിപകൾ ചെയ്യുക. (വെളി.2:3)
സ്നേഹം വല്ലാതെ തണുത്തുപോകുന്ന ഒരു കാലത്തിലാണ് ദൈവത്തിനു പോലും അത്തരമൊരു പരാതി നമ്മളോട് പറയാനുണ്ട്. അതിനുള്ള അവകാശമുള്ളയാൾ തന്നെയാണയാണ്. ഓരോ ദിനത്തിലും തന്റൊ സ്നേഹത്തെ അയാൾ നവീകരിക്കുന്നുണ്ട്. അങ്ങനെയാണ് വിലാപത്തിന്റെെ പുസ്തകത്തിൽ നാം വായിച്ചെടുക്കുന്നത്. എഫെസുസ് ഒരു പ്രതീകമാണ്. എല്ലാ കാര്യങ്ങളും പഴയതുപോലെതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അതിനു പിന്നിൽ സ്നേഹത്തിന്റെത ചൂടില്ലെന്നു മനസ്സിലാക്കാ൯ നിങ്ങൾ ഒരു ദൈവംപോലും ആകേണ്ട. കരം കരത്തെ ഗ്രസിക്കുമ്പോൾ പ്രവഹിച്ചിരുന്ന സ്നേഹാര്ജ്ജപമില്ലിപ്പോൾ. പതുക്കെ മരിച്ചവരുടെ നഗരത്തിൽ എത്തിയതുപോലെ ഒരു തോന്നൽ. അതിനകത്ത് നിന്ന് പുറത്തു കടക്കാനായിരുന്നു ജീവന്റെ് സമൃദ്ധി സമ്മാനിക്കാ൯ എത്തിയ ഒരു ഗുരുവിന്റെ് നിരന്തരമായ ഓര്മ്മപ്പെടുത്തൽ. ഇല്ല. ആരും അതിനകത്തു നിന്ന് പുറത്തു കടക്കുന്നില്ല. ഞാന് ഭൂമിയിൽ ഇടാ൯ വന്ന തീയ്ക്ക് എന്തു സംഭവിച്ചെന്ന് അയാൾ ഇപ്പോൾ ഭയപ്പെടുന്നു.
ഇടയിൽ എന്താണ് സംഭവിച്ചത്. അവസാനംവരെ കൂടെ നടക്കുമെന്ന് ഉറപ്പുകൊടുത്തവ൪ പരസ്പരം ഒറ്റുകൊടുക്കുമ്പോൾ ഹൃദയം നുറുങ്ങാതിരിക്കാ൯ അസാമാന്യ ധൈര്യം വേണം. എല്ലാവരും അവരവരുടെ നല്ല വീഞ്ഞ് ആദ്യം വിളമ്പുകയാണ്. നിങ്ങളാവട്ടെ, നല്ല വീഞ്ഞ് അവസാനത്തോളം സൂക്ഷിച്ചുവെന്ന് സാക്ഷി പറയാ൯ കാനയിലെ കലവറക്കരനില്ല. (യോഹ. 2:10), രണ്ടാംതരം വീഞ്ഞില്നിചന്നരംഭിച്ചു ഇപ്പോൾ കോപ്പയിലേക്ക് ജീവിതം പതിച്ചതെങ്ങിനെ?
പലരുമിപ്പോൾ സ്നേഹിക്കുന്നുവെന്ന തോന്നലിലാണിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ധ്യാനമില്ലത്തതുകൊണ്ടുള്ള ഹുങ്കാണ്! പത്രോസിനോടെന്നപോലെ ക്രിസ്തു മൂന്നാവര്ത്തി ആ ചോദ്യം എന്നോട് ചോദിച്ചെന്നിരിക്കട്ടെ, ചെറിയ ഇടവേളകളുടെ അകലത്തിൽ നീ സ്നേഹിക്കുണ്ടോ?
എന്താ തര്ക്കം ! ഈ കാണുന്നതും കാട്ടുന്നതുമൊക്കെ സ്നേഹമല്ലെങ്കിൽ പിന്നെ മറ്റെന്താണ്?
നീ സത്യമായിട്ടും സ്നേഹിക്കുന്നുണ്ടോ.
നേരത്തെ തോന്നിയ ഉറപ്പില്ല. ഞാ൯ തെല്ല് സന്ദേഹിയാവുന്നു.
പറയുക, നീ സ്നേഹിക്കുന്നുണ്ടോ.
ദൈവമേ, വാവിട്ടു കരയാതെ ഞാനെന്തു ചെയ്യും!
ഉറപ്പു സന്ദേഹത്തിനും സന്ദേഹം കരച്ചിലിനും വഴിമാറാതെ തരമില്ല.
എന്തുകൊണ്ടാണ് ഈ സ്നേഹമെന്ന പദം കേള്ക്കുംമ്പോൾ ഭൂമിയായ ഭൂമിയിലെ മനുഷ്യരുടെയൊക്കെ കണ്ണ് നിറയുന്നത്. അതിന്റെക പട്ടിണികൊണ്ടാവണം. ഇറങ്ങിപ്പോയ മകന്റെയ കഥയിലെന്നപോലെ കുറെക്കൂടി ഭേദപ്പെട്ട സ്നേഹത്തിന് വേണ്ടി ഇറങ്ങി ഇറങ്ങി ഒടുവിൽ ജീവിതത്തിന്റെോ ക്ഷാമകാലത്തിലെത്തുന്നു. ഒത്തിരി പട്ടിണി കിടന്നതുകൊണ്ട് ഇപ്പോൾ എനിക്ക് പതിരയാലും മതി. കാമ്പില്ലാത്തതാണ് പതിര്. ശരിക്കുമുള്ള സ്നേഹം പോലും വേണ്ടിപ്പോൾ.സ്നേഹം കണക്കൊരു തോന്നലുണ്ടായാലും മതി. കെണിയാണെന്നറിഞ്ഞു കൊണ്ടുതന്നെ ചൂണ്ടകൊളുത്തിലേക്ക് നീന്തിയെത്തുന്ന മത്സ്യങ്ങൾ. ആ തവിടുപോലും
എഫെസുസിലെ സഭയോടെന്നപോലെ മടങ്ങിപ്പോകാ൯ അവന് നിങ്ങളോട് ആവശ്യപ്പെടും. മൂന്നു പടികൾ നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്.
സ്മൃതികളെ സജീവമാക്കുക. എവിടെ നിന്ന് പതിച്ചെന്ന് ഓര്മ്മിവക്കാ൯ മിഴിയടച്ചു ആ സ്മൃതി സുഗന്ധത്തെ തിരികെ പിടിക്കുക. പിന്നെയോരാള്ക്ക്ച എങ്ങിനെ മടങ്ങാതിരിക്കാനാവും.
അനുതപിക്കുക. ഒരുതരം ‘ഞാ൯ പിഴയാളി’ ചൊല്ലൽ. ഒരാള്ക്ക് നേരെയും ചൂണ്ടു വിരൽ നീട്ടുന്നില്ല. മറിച്ച് മുഴുവ൯ വിരലുകളും ചുരുട്ടിപ്പിടിച്ച് സ്വന്തം നെഞ്ചിൽ മുഷ്ടിയിടിച്ച്….
പഴയ പ്രവൃത്തികൾ ആരംഭിക്കുക. ആദ്യമൊക്കെ അതു കൃത്രിമമായി അനുഭവപ്പെട്ടേക്കാം. എങ്കിലും എങ്ങനെയെങ്കിലും പുറത്തു കടക്കേണ്ടേ. അതുകൊണ്ടാണ് – കത്തുകളുടെ കാലത്തിലല്ലെങ്കിലും അയാൾ അവള്ക്കു വേണ്ടി ദീ൪ഘമായ കത്തുകളെഴുതുന്നത്. അയാളത് അയച്ചെന്നു തന്നെയിരിക്കില്ല. എങ്കിലും ഒരു ദിവസമയാളുടെ മേശ പരിശോധിക്കുമ്പോൾ അവളുമാ കുറിപ്പുകൾ കണ്ടെത്തിയിരിക്കും. അപ്പൊളവളുടെ ആയുസ്സിന്റെി പുസ്തകത്തിൽ നിന്ന് ദൈവം ഇരുപതോ മുപ്പതോ വര്ഷരങ്ങൾ കുറച്ചു കളഞ്ഞെന്നിരിക്കും!
കൂടുതൽ സ്നേഹിച്ചുകൊണ്ട് കൂടുതലായ പാളിച്ചകള്ക്ക് പരിഹാരം ചെയ്യുക എന്നൊരു വഴിയേ ഇനി ഭൂമിയുടെ മുന്പിനലുള്ളൂ. നമ്മുടെ നുകത്തെ അവന് മധുരവും ലളിതവുമാക്കി. ഒരേയൊരു കല്പന, സ്നേഹം. അങ്ങനെയെങ്കിൽ ഒരേയൊരു പാപമെയുള്ളൂ. സ്നേഹലംഘനം. റീടേക്കില്ലാത്ത ഒന്നാണ് ജീവിതം. ചെയ്യാവുന്നത് ഒരൊറ്റ കാര്യം മാത്രം. എവിടെയോക്കെയാണോ, സ്നേഹത്തിന്റെ് അപൂര്ണ്ണാത കൊണ്ട് ആരെയോക്കെയാണോ അയാൾ ഭാരപ്പെടുത്തിയത്, ആ ഇടങ്ങളിലോക്കെ കുറെക്കൂടി ശക്തമായി ചെയ്യുക. ഇതല്ലാതെ മറ്റൊരു അനുതാപശുശ്രുഷയുമില്ല..

You must be logged in to post a comment Login