ആധുനികലോകത്തിലെ അജപാലനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്ക്; കര്‍ദിനാള്‍ ടോങ്

ആധുനികലോകത്തിലെ അജപാലനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്ക്; കര്‍ദിനാള്‍ ടോങ്

vatican-cardinals-pope-conclave-mass_mlm191_34580777ഹോങ്കോങ്; ആധുനികകാലത്തിലെ അജപാലനപരമായ വിഷയങ്ങള്‍കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്കാണ് ഉള്ളതെന്ന് കര്‍ദിനാള്‍ ടോങ്. സൈബര്‍സ്‌പെയ്‌സ് സുവിശേഷപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ്അദ്ദേഹം.
പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ സ്‌പെയ്‌സ് സുവിശേഷപ്രവര്‍ത്തകരുടെ സമ്മേളനം നടന്നു. പുരോഹിതര്‍,കന്യാസ്ത്രീകള്‍, മീഡിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സ് ഫോര്‍ ഇ ഇവാഞ്ചലെസേഷന്‍ എന്നായിരുന്നു സമ്മേളനം അറിയപ്പെട്ടത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷ്യന്‍സിലെ ഫാ. ജിയോവാനി ജിയാംപെര്‍ട്ടോയുടെ ഓണ്‍ലൈന്‍ സ്‌കൂള്‍ ഫോര്‍ ഇവാഞ്ചലൈസേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനം നടന്നത്. കത്തോലിക്കര്‍ ദൈവവചനം പ്രചരിപ്പിക്കുന്നതില്‍ കടപ്പെട്ടിരിക്കുന്നവരാണ്. കൂടുതല്‍ അര്‍ത്ഥവത്തായി സുവിശേഷപ്രഘോഷണം നടത്തുന്നതില്‍ ഡിജിറ്റല്‍ മീഡിയ്ക്ക് സാധ്യതകളുമുണ്ട്. ഫാ. ജിയോവാനി പറഞ്ഞു.വെബിലൂടെ ് സുവിശേഷപ്രഘോഷണം നടത്തുന്നതിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക, വിവിധ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയവയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍.

You must be logged in to post a comment Login