ആധുനിക കുടുംബം നേരിടുന്ന വെല്ലുവിളികള്‍

ആധുനിക കുടുംബം നേരിടുന്ന വെല്ലുവിളികള്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 6

കുടുംബത്തിന്റെ ഘടനയും സുസ്ഥിരതയും

സീറോ മലബാര്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനം, അതില്‍ ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയനുസരിച്ചുള്ള സനേഹവും പരിപാലനയും മനസ്സിലാക്കിക്കൊണ്ട്, പിന്‍താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്. എന്നിരുന്നാലും വ്യത്യസ്തങ്ങളായ അനാരോഗ്യപ്രവണതകള്‍ ചില സ്ത്രീപുരുഷന്മാര്‍ ഇന്ന് പ്രകടിപ്പിക്കുന്നുണ്ട്. അതു കൗദാശികമല്ലാത്ത വൈവാഹികരീതികളിലേക്ക് ആളുകളെ നയിക്കുന്നു. പ്രായോഗികമായി വിവാഹങ്ങളുടെ തളര്‍ച്ചയ്ക്കും കുടുംബത്തിന്റെ വലുപ്പം കുറയുന്നതിനും കുടുംബങ്ങളുടെ ശിഥിലീകരണത്തിനും ഒക്കെ അതു വഴി തെളിക്കുന്നു. 2014 ഒക്ടോബര്‍ 5-9 വരെ കുടുംബത്തെക്കുറിച്ച് വത്തിക്കാനില്‍ നടന്ന അസാധാരണ സിനഡൂം (അതു ചര്‍ച്ച ചെയ്തത് നവസുവിശേഷവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന അജപാലന വെല്ലുവിളികള്‍ ആയിരുന്നു), 2015 ഒക്ടോബര്‍ 4 മുതല്‍ 25 വരെ നടന്ന 14 ാം സാധാരണ സിനഡും (അതു ചര്‍ച്ച ചെയ്തത് കുടുംബത്തിന്റെ വിളിയും ദൗത്യവും സഭയയിലും ആധുനിക ലോകത്തിലും എന്ന വിഷയം ആയിരുന്നു) കുടുംബത്തെ സംബന്ധിക്കുന്ന അനേകം പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തു. രണ്ടു സമ്മേളനങ്ങളിലും ഇന്നത്തെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മുഖ്യകാരണമായി കണ്ടെത്തിയത്, വിവാഹത്തിന്‍രെയും കുടുംബത്തിന്റെയും ഭൗതികവത്കരണമാണ്.

സീറോ മലബാര്‍ ഫാമിലി കമ്മിഷന്‍ അടുത്ത കാലത്ത് നടത്തിയ ഒരു പഠനത്തിന്റെ ഫലം നമ്മുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്. കുടുംബത്തിന്റെ ഘടനയെയും സുസ്ഥിരതയെയും വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ ആ പഠനം വ്യക്തമാക്കുന്നു. സിവില്‍പരമായി വിവാഹമോചനം നേടുന്നവര്‍, കൂടിത്താമസിക്കുന്നവര്‍, വന്ധ്യതയുള്ളവര്‍, ഒരു പങ്കാളിയുടെ മരണമോ വിവാഹമോചനമോ മൂലമുള്ള ഏകപേരന്റിംങ് എന്നിവ വര്‍ദ്ധിക്കുന്നു. സീറോ മലബാര്‍ സഭയിലെ കുടുംബങ്ങളില്‍ മക്കളുടെ സംഖ്യ വല്ലാതെ കുറയുന്നുവെന്നത് അസ്വസ്ഥാജനകമാണ്. ഇപ്പോള്‍ തന്നെ നാം വലരെ ന്യൂനപക്ഷമാണെന്ന കാര്യം ഓര്‍ക്കണം. നല്ലൊരു പങ്ക് ദമ്പതികള്‍ കുട്ടികളാകുന്ന ദൈവികദാനം സ്വീകരിക്കാന്‍ സന്നദ്ധത ഇല്ലാത്തവരായി കാണപ്പെടുന്നു. കുട്ടികളെ വളര്‍ത്താനുള്ള ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കാന്‍ തയ്യാരാകുന്നില്ല. കുട്ടികളുടെ സംഖ്യ കുറയ്ക്കുന്ന ഈ പുതിയ പ്രവണതയുടെ ഫലമായി അനേകം സീറോ മലബാര്‍ കുടുംബങ്ങള്‍ അന്യം നിന്നുപോകാനുള്ള സാധ്യതയിലാണ്.

നമ്മുടെ സഭയിലെ ചെറുപ്പക്കാര്‍ വിവിധ മതങ്ങളുടെയും വിവിധ ഭൗതികസിദ്ധന്തങ്ങളുടെയും മത്സരങ്ങളുടെ ആഗോളവത്കൃത പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സാധാരണവും മാനദണ്ഡപരവുമായ ആശയങ്ങള്‍ നമ്മുടെ കാലത്ത് ഒരു ന്യൂജനറേഷണല്‍ പരിവര്‍ത്തനത്തിന് വിധേയമാകുകയാണോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. സീറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന മാതൃകാപരമായ പെരുമാറ്റം, സംസ്‌കാരസമ്പന്നമായ വ്യക്തിത്വം, നന്നായി ഒരുങ്ങിയുള്ള വിവാഹം, സന്തോഷകരമായ കുടുംബം, വിശ്വാസജീവിതം എന്നീ ആശയങ്ങള്‍ കച്ചവടവത്കരിക്കപ്പെടുന്ന ഇന്നത്തെ സാംസ്‌കാരിക തലങ്ങളില്‍ പ്രബലമായിരിക്കുന്ന ആത്മീയമല്ലാത്ത പ്രവണതകളില്‍ നിന്ന് സംരക്ഷിക്കപ്പെടണം. എന്നാലും സഭയുടെ മുമ്പിലുള്ള പ്രഥമിക വെല്ലുവിളി ഈ തിന്മകള്‍ പെരുപ്പിച്ചുകാണിക്കുന്നതിനും നമ്മുടെ ചെറുപ്പക്കാരുടെയും കുടുംബങ്ങളുടെയും ധാര്‍മ്മികാധ:പതനത്തിനെതിരെ പോരാടുന്നതിും പകരം നമ്മുടെ സഭയില്‍ ആദര്‍ശപരമായി ജീവിക്കുന്ന കുടുംബങ്ങളെ അംഗീകരിക്കുകയും അവരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതുപോലെ അനേകം പ്രതിജ്ഞാബദ്ധരായ ചെറുപ്പക്കാരുടെ അനുകരണാര്‍ഹങ്ങളായ ജീവിതങ്ങളെയും നാം അംഗീകരിക്കുകയും എടുത്തുകാട്ടുകയും വേണം. നാം മിക്കപ്പോഴും വിളകളിലെന്നതിനേക്കാള്‍ കളകളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. നാം ചുറ്റും നോക്കുകയും എങ്ങനെ നിലങ്ങള്‍ വിളവെടുപ്പിനു പാകമായിരിക്കുന്നുവെന്ന് കാണുകയും വേണം (യോഹ 4:35).

സ്‌നേഹവും വൈകാരിക പക്വതയും

ഒരു യഥാര്‍ത്ഥ ക്രൈസ്തവകുടുംബത്തിന്റെ അനന്യമായ മുദ്ര അനന്തമായ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അനുഭവമാണ്. മിക്ക സീറോ മലബാര്‍ കുടുംബങ്ങളും ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുന്നവരാണ്. ഭാര്യാഭര്‍ത്തൃബന്ധത്തിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും വല്ല്യപ്പനോടും വല്ല്യമ്മയോടുമുള്ള ബന്ധത്തിലുമെല്ലാം അത് അവര്‍ സന്തോഷപൂര്‍വം പ്രകടമാക്കുന്നു. പാരസ്പര്യം ഏങ്ങും ദൃശ്യമാണ്. കുടുംബത്തിലെ ബലഹീനരായവരോട് – രോഗികള്‍, കഴിവു കുറഞ്ഞവര്‍ ഭിന്നശേഷിക്കാര്‍, പ്രായമായവര്‍- കൂടുതല്‍ സ്‌നേഹവും പ്രത്യേക ശ്രദ്ധയും കാണിക്കുന്നു. എന്നിരുന്നാലും വൈയക്തികവും സാമൂഹികവും സാംസ്‌കാരികവുമായ വ്യത്യസ്ത കാരണങ്ങളാല്‍ ആധുനിക കുടുംബത്തില്‍ സ്‌നേഹത്തിനു ഭംഗം ഉണ്ടാകുന്നുണ്ട്.

സ്‌നേഹത്തില്‍ ക്രമമായി വളരുന്നതിനു പകരം പരസ്പര സ്‌നേഹവും ശ്രദ്ധയും സാവധാനം നഷ്ടമാകുന്ന അനുഭവം ചില ദമ്പതികള്‍ക്ക് ഇന്നുണ്ട്. തങ്ങളുടെ മക്കളുമായി ഗുണപരമായ സമയം കണ്ടെത്താന്‍ കഴിയാത്ത മാതാപിതാക്കന്മാരുണ്ട്. മാതാപിതാക്കളുടെ സ്‌നേഹത്തിനും ഊഷ്മളതയ്ക്കുംവേണ്ടി ദാഹിക്കുന്ന അനേകം കുട്ടികള്‍ ഇന്നുണ്ട്. തങ്ങളുടെ മക്കളുടെ വിവാഹത്തിനുശേഷം അവരെ പൂര്‍ണമായി നഷ്ടമാകുന്ന മാതാപിതാക്കന്മാരുണ്ട്. മക്കളില്‍ നിന്നും പേരക്കിടാങ്ങലില്‍ നിന്നും വേണ്ടത്ര സ്‌നേഹവും ധാരണയും കിട്ടാത്തതുകൊണ്ട് വാര്‍ദ്ധക്യം ക്ലേശപൂര്‍ണമായിരിക്കുന്ന വല്യപ്പന്മാരുടെയും വല്യമ്മമാരുടെയും സംഖ്യയും ഇന്ന് ഏറെയാണ്. ഏകപേരന്റ് കുടുംബങ്ങളും ഒറ്റക്കുട്ടിയുള്ള കുടുംബങ്ങളും ശാരീരികമായി ഭിന്നശേഷിയുള്ളവരും മാരകരോഗികളും പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരും അടങ്ങുന്ന കുടുംബങ്ങളും നമ്മുടെ സഭയില്‍ നാമമാത്രമല്ല. അവരില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധയും സ്‌നേഹവും ലഭിക്കുന്നില്ലെന്നത് ഒരു സത്യമാണ്. സത്യത്തില്‍ കുടുംബത്തിലെ എല്ലാവരും, പ്രത്യേകിച്ച് ബലഹീനരും കഴിവു കുറഞ്ഞവരെന്നു തോന്നുന്നവരും, പരസ്പരദാനങ്ങളാണെന്ന കാര്യം മറക്കരുത്. ഉപേക്ഷിക്കപ്പെട്ടവരും രോഗികളും വൃദ്ധരുമായ അനേകരെ ദത്തെടുക്കുന്നവരും സംരക്ഷിക്കുന്നവരുമായ ധാരാളം മാതൃകാകുടുംബങ്ങള്‍ നമ്മുടെ സഭയിലുണ്ടെന്നത് സ്തുത്യര്‍ഹമാണ്. എ്‌നാല്‍, അവശ്യത്തിനു സാമ്പത്തിക- മാനുഷിക സ്രോതസുകളില്ലാത്തതിനാല്‍ ചില കുടുംബങ്ങള്‍ക്ക് ദുര്‍ബലരെ തങ്ങളുടെ കുടുംബങ്ങളില്‍ വേണ്ടവിധം സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നതും സത്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രാദേശിക ഇടവകകളും സന്യസ്തരോ അല്മായരോ നടത്തുന്ന ഉപവി സ്ഥാപനങ്ങളും ആ കുടുംബങ്ങളുടെ സഹായത്തിന് എത്തണം.

ആരും സ്വയം കുടുംബം തിരഞ്ഞെടുക്കുന്നില്ല. എല്ലാവരും ഒരു കുടുംബത്തില്‍ വന്നുപിറക്കുകയാണ് ചെയ്തത്. കുടുംബത്തിലെ ഓരോ അംഗത്തെയും കുടുംബത്തെ മുഴവനായും നല്ലവനായ ദൈവത്തില്‍ നിന്ന് ഏന്നേക്കുമായി നല്‍കപ്പെട്ടിരിക്കുന്ന ദാനമായിക്കണ്ട് നന്ദിയോടും സ്‌നേഹത്തോടും കൂടെ സ്വീകരിക്കുകയും അംഗീകരിക്കുകയും വേണം. അത് കുടുംബത്തില്‍ ഊഷ്മളയതും സ്‌നേഹപൂര്‍ണവുമായ ജീവിതത്തിന്റെ അടിസ്ഥാനമാണ്; നേരിട്ടുള്ള ലക്ഷ്യബോധവുമാണ്. നമ്മുടെ വിശ്വാസത്തിന്റെ വൈകാരിക പുഷ്പിക്കല്‍ നമുക്കു ദൈവവുമായി ആഴത്തിലുള്ള ഭക്തിപരമായ ഒരു ബന്ധം നല്‍കുന്നതുപോലെ, കുടുംബാംഗങ്ങളുടെ വൈകാരിക ജീവിതത്തിന്റെ ഗുണം കുടുംബത്തിലെ സ്‌നേഹത്തിന്റെ ശക്തി നിയന്ത്രിക്കുന്നു. അതിനാല്‍, യഥാര്‍ത്ഥ വൈകാരികപക്വത പ്രാപിക്കല്‍ കുടുംബത്തില്‍ സ്‌നേഹം രൂപവത്കരിക്കുന്നതിലേക്കുള്ള താക്കോല്‍ ആണ്. കുടുംബത്തിന്റെ വ്യതിരിക്തമായ ആധ്യാത്മികതയെക്കുറിച്ചും കുടുംബത്തിന്റെ മന:ശാസ്ത്രത്തെക്കുറിച്ചുമുള്ള അറിവ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്‌നേഹത്തെയും വൈകാരികപക്വതയെയും കുറിച്ചുള്ള കത്തോലിക്കാ ധാരണ കൈമാറുന്നതിന് അത് ആവശ്യമാണ്. കുടുംബപരമായ സ്‌നേഹത്തിലേക്കും വൈയക്തികപക്വതയിലേക്കും വളരുന്നതില്‍നിന്ന് തങ്ങളുടെ മക്കളെ തടസ്സപ്പെടുത്തുന്ന സാംസ്‌കാരിക പ്രവണതകളെ സഭയ്ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. ഇരുപത്തിനാല് മണിക്കൂറും സിനിമയും സീരിയലുകളും അതുപോലുള്ള പ്രോഗ്രാമുകളും നല്‍കുന്ന ടി.വി ചാനലുകളുടെ വിവേചനയില്ലാത്ത വരിക്കാരാകല്‍, ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണുകളുടെയും ദൂരൂപയോഗം എന്നിവ കുട്ടികളെ അവരുടെ സ്‌നേഹലൈംഗികജീവിതത്തിന്റെ പ്രാരംഭദശയില്‍ മാത്രം നിലനില്‍ക്കാനേ ഇടയാക്കൂ. കൂടാതെ അവരുടെ കുടുംബസമയങ്ങള്‍ പ്രത്യേകിച്ച് ഒന്നിച്ചുവരാനും സംസാരിക്കാനും പരസ്പരം ശ്രവിക്കാനുമുള്ള സമയം എടുത്തുകളയുകയും ചെയ്യും.

സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ വെല്ലുവിളികള്‍
ആധുനിക സമൂഹം വിവിധതരം പുതിയ പ്രവണതകളാല്‍ സവിശേഷമാക്കപ്പെട്ടതാണ്. ഓരോ ഇടവകയും, അതു ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ളതാകട്ടെ, അത് മറ്റ് ഇടവകകളില്‍ നിന്നും തുലോം വ്യത്യസ്ത സ്വഭാവമുള്ളതാണ്. ഇടവകകള്‍ മാത്രമല്ല, കുടുംബങ്ങളും വ്യത്യസ്ത സ്വഭാവം ഉള്ളവയാണ്. കൂടീതെ, ഓരോ കുടുംബത്തിലെയും വ്യത്യസ്ത സാമൂഹിക- സാംസ്‌കാരിക പ്രവണതകള്‍ പ്രകടിപ്പിക്കുന്നു. അവയ്ക്ക് നമ്മുടെ കുടുംബങ്ങളില്‍ ഭാവാത്മകവും നിഷേധാത്മകവുമായ സ്വാധീനങ്ങള്‍ ഉണ്ട്.

ചില കാതലായ വെല്ലുവിളികള്‍: ചില ഭാവാത്മക വെല്ലുവിളികള്‍ ഇവയാണ്; വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ അവസരങ്ങളുടെ തുല്യത, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളുടെ അംഗീകാരം, എല്ലാ തലങ്ങളിലും പങ്കാളിത്തപരമായ തീരുമാനമെടുക്കലിന്റെ വ്യാപകമായ വിലമതിക്കല്‍. നമ്മുടെ കാലഘട്ടത്തിലെ ഇത്തരം യഥാര്‍ത്ഥമായ സാമൂഹിക- സാംസ്‌കാരിക മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബങ്ങള്‍ പുന:ക്രമീകരിക്കാന്‍ തയ്യാറാകുക.

മറുവശത്ത് നാം ശ്രദ്ധിക്കേണ്ട ചില നിഷേധാത്മക വെല്ലുവിളികളുണ്ട് വ്യക്തിഗതവാദവും ഉപഭോഗസംസ്‌കാരവും രണ്ട് അടിസ്ഥാന വെല്ലുവിളികളാണ്. അവ വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കാം. വ്യക്തിഗതവാദം സമ്പൂര്‍ണമായ സ്വയംപര്യാപ്തതയുടെ സഹ്കല്‍പമാണ് ജീവിക്കുന്നത്. പരമമായ വൈയക്തികാവകാശങ്ങളുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ആധുനിക ആശയങ്ങളാല്‍ അത് പിന്‍താങ്ങപ്പെടുകയും ഉജ്ജ്വലിപ്പിക്കപ്പെടുകയും ചെയ്യുന്നു. കുടുംബാംഗങ്ങളുടെ ഇടയിലുള്ള ആശയവിനിമയമില്ലായ്മ ദമ്പതികള്‍ തമ്മിലുള്ള ഗാഢഅടുപ്പത്തിന്റെ നഷ്ടം, മറ്റു കുടുംബാംഗങ്ങളുടെ ഇടപെടല്‍ ഒട്ടുംപാടില്ലെന്ന സ്വകാര്യതയെക്കുറിച്ചുള്ള വികലമായ ധാരണ മാനുഷിക ലൈംഗികത പൊതുവില്‍ കുടുംബത്തില്‍ നിന്ും പ്രത്യേകം പ്രജനനത്തില്‍ നിന്നും വേര്‍പെടുത്തല്‍ (അത് ഒരു വ്യക്തിയുടെ ലൈംഗികതയെ ഉദ്ദേശിക്കപ്പെടാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനിടയാക്കുന്നു), ഒരാളുടെ സാമ്പത്തികവും മാനുഷികവുമായ സ്രോതസുകളുടെ ദുരുപയോഗം തുടങ്ങിയവ കുടുംബങ്ങളിലെ പ്രശ്‌നകരമായ വ്യക്തിഗത വാദത്തിന്റെ ചില രൂപങ്ങളാണ്.

ഓരോ മനുഷ്യനും ഉരു ഉപഭോക്താവാണ്. ദൈവം തന്റെ പരിപാലനയാല്‍ നമുക്കു നല്‍കിയിട്ടുള്ള ഭൂമിയിലെ അനേകം നന്മകളും സേവനങ്ങളും നമുക്ക് നന്ദിപൂര്‍വ്വം സ്വന്തമാക്കുകയും ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍, വസ്തുക്കളുടെയും സേവനങ്ങളുടെയും വിവേചനപൂര്‍വമല്ലാത്ത ആര്‍ജജ്ജനം ഉപഭോഗസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഉപഭോഗസംസ്‌കാരം പണത്തിന്റെ നിരുത്തരവാദിത്വപരമായ ഉപയോഗം ഉള്‍ക്കൊള്ളുന്നു. അത് വലിച്ചെറിയല്‍ സംസ്‌കാരത്തിനു വഴിയൊരുക്കുന്നു. അതിനാല്‍ ഓരോ കുടുംബത്തിന്റെയും മുമ്പിലുള്ള വെല്ലുവിളി തന്റെ മുമ്പിലുള്ള ന്യായമല്ലാത്ത ഉപഭോക്തൃ പെരുമാറ്റങ്ങളെ കണ്ടെത്തുകയും അവ തിരുത്തുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍, അവ മറ്റു കുടുംബങ്ങള്‍ക്കു പ്രത്യേകിച്ച് ദരിദ്രര്‍ക്ക് തുല്യമായ അവസരങ്ങള്‍ നിഷേധിക്കുന്നു; രാഷ്ട്ര റവന്യൂവിനും പരിസ്ഥിതിക്രമത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും അതു തടസമാകുന്നു.

പ്രത്യേക പ്രശ്‌നങ്ങള്‍: ഇതിനും പുറമേ കുടുംബം ഇന്നു നേരിടുന്ന മറ്റനേകം സാമൂഹികവും മതപരവും സാംസ്‌കാരികവുമായ വെല്ലുവിളികളുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ മിശ്ര-സിവില്‍ വിവാഹങ്ങളുടെ സംഖ്യ സാവധാനമെങ്കിലും വര്‍ദ്ധിക്കുന്നു. കൗദാശിക ഫലദായകത്വത്തെക്കാള്‍ പ്രായോഗിക സൗകര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ക്രൈസ്തവരുണ്ട്. അവസരപരമായ കാരണങ്ങള്‍, ഭാവാത്മകഫളൃലങ്ങള്‍, അന്തര്‍ഹിത സന്ദിദ്ധാവസ്ഥ, മതപരമായ അനന്യതയുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മിശ്ര- സിവില്‍ പരമായ വിവാഹങ്ങളെ ചുറ്റിപ്പറ്റിയുണ്ട.് ഈ വസ്തുതകള്‍ പഠിക്കുകയും സത്യസന്ധമായി വിലയിരുത്തപ്പെടുകയും വേണം. പല കാരണങ്ങളാല്‍ കൂടുതല്‍ കൂടുതല്‍ കുടുംബങ്ങല്‍ ന്യൂക്ലിയര്‍ ആയിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ വലുപ്പത്തിന് കുടുംബത്തിന്റെ സ്ഥിരത, കുട്ടികളുടെ മാനുഷിക പരിശീലനം, കുടുംബത്തിന്റെ സാമ്പത്തിക ശക്തി എന്നിവയുടെ മേല്‍ സ്വാധീനമുണ്ടെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്ന കാര്യമാണ്.

വിവാഹം താമസിപ്പിക്കുകയോ വിവിധ കാരണങ്ങളാല്‍ വിവാഹം ഒഴിവാക്കുകയോ ചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. വിശ്വാസമില്ലായ്മ, കുടുംബജീവിതത്തിലേക്കുള്ള വിളിയുടെ വ്യതിരിക്തതയെക്കുറിച്ചുള്ള അവബോധമില്ലായ്മ, മാതാപിതാക്കന്മാരുടെ വിവാഹജീവിതത്തിന്റെ നിഷേധാത്മക മാതൃക- അതായത്, പരസ്പരം സ്‌നേഹമില്ലായ്മ, ഗാര്‍ഹികപീഡനം, പരസ്പര വഞ്ചന എന്നിവ ഉദാഹരണങ്ങള്‍- ഉചിതമായ പങ്കാളിക്കു വേണ്ടിയുള്ള അങ്ങേയറ്റം നിശിതമായ അന്വേഷണം, ജെന്‍ഡര്‍ പങ്കിനെക്കുറിച്ചുള്ള സന്ദിദ്ധാവസ്ഥ എന്നിവയൊക്കെ ഈ പുതിയ സാംസ്‌കാരിക പ്രവണതയ്ക്കുള്ള ചില കാരണങ്ങളാണ്. ചില ആസക്തികള്‍ കുടുംബജീവിതത്തെ ക്ലേശകരവും ഭംഗുരവും ആക്കുന്നു. ഓരോ ആസക്തിയും കുടുംബജീവിതത്തില്‍ നിന്ന് എന്ത് നശിപ്പിക്കുന്നു എ്‌നതിനെ ആശ്രയിച്ച് വിവിധ അളവുകളില്‍ അത് അനുഭവപ്പെടുന്നു. മന:ശാസ്ത്രപരവും ആത്മീയവുമായ ചികിത്സകളാലും സഹഗമനത്താലും ആസക്തികളെ അതിജീവിക്കാവുന്നതാണ്. പുകവലി, മദ്യം, മയക്കുമരുന്ന്, ചൂതുകളി, പോര്‍ണോഗ്രഫി, സാമൂഹികനെറ്റുവര്‍ക്കുകള്‍ ടിവി സീരിയലുകള്‍ എന്നിവയുടെ ഉപയോഗം, തുടങ്ങിയവ അടിയന്തിരശ്രദ്ധ ആവശ്യമുള്ള ചില ആസക്തികളാണ്.

അനേകം കുടുംബങ്ങള്‍ മനുഷ്യത്വത്തെ ഇല്ലാതാക്കുന്ന ദാരിദ്ര്യം കൊണ്ട് വിഷമിക്കുന്നുണ്ട്. അനേകം കാരണങ്ങള്‍ അതിനുണ്ട്. ദാരിദ്ര്യത്തിനുതന്നെ പല മുഖങ്ങളുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുണ്ട്. ആത്മീയദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുടുംബങ്ങളുണ്ട. ബൗദ്ധികദാരിദ്ര്യത്താല്‍ വേദനിക്കുന്ന കുടുംബങ്ങളുമുണ്ട്. ഈ ബഹുമുഖദാരിദ്ര്യത്തിന്റെ അവസ്ഥകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളും ദരിദ്രരോടുളഅള വലിയ അനുകമ്പയും ക്രൈസ്തവ കുടുംബങ്ങളുടെ സ്വാഭാവികമായ മുഖലക്ഷണമാകണം. ഫ്രാന്‍സിസ് പാപ്പാ വ്യക്തമായി എടുത്തുകാട്ടിയിരിക്കുന്നതുപോലെ നമ്മുടെ കാലത്ത് ദരിദ്രരുടെ രോദനവും ഭൂമിയുടെ രോദനവും ബന്ധപ്പെട്ടിരിക്കുന്നു. പാപ്പാ പറയുന്നു: ദ്രുതഗതിയിലുള്ള മാറ്റവും അധ:പതനവും കാരണം കാര്യങ്ങല്‍ ഒരു തകര്‍ച്ചയില്‍ എത്തിയിരിക്കുന്നതിന്റെ അടയാളങ്ങള്‍ നമുക്കിപ്പോള്‍ കാണാനാവും. വന്‍തോതിലുള്ള സ്വാഭാവികദുരന്തങ്ങളിലും സാമൂഹിക- സാമ്പത്തിക സംഘര്‍ഷങ്ങളിലും ഇവ വ്യക്തമാണ്.  ( തുടരും)

You must be logged in to post a comment Login