ആധുനിക ലോകത്തിനാവശ്യം കുടുംബമൂല്യങ്ങള്‍: ഫ്രാന്‍സിസ് പാപ്പ

ആധുനിക ലോകത്തിനാവശ്യം കുടുംബമൂല്യങ്ങള്‍: ഫ്രാന്‍സിസ് പാപ്പ

pope-francis-synod-on-the-familyവത്തിക്കാന്‍: കുടുംബത്തില്‍ നിന്നും സ്വായത്തമാക്കുന്ന മൂല്യങ്ങളാണ് ആധുനിക യുഗത്തില്‍ സമൂഹത്തിനാവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കൂടിയാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാസ്‌കാരികവും ആദ്ധ്യാത്മികവുമായ എല്ലാ മേഖലകളിലും ഈ മൂല്യസംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക യുഗത്തില്‍ കുടുംബത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കു തന്നെ മാറ്റം വന്നിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുപാട് വളര്‍ന്നു. എന്നാല്‍ കുടുംബങ്ങളിലെ സ്‌നേഹവും സത്യസന്ധതയും പരസ്പരസഹകരണവും ബഹുമാനവുമൊക്കെ കൈമോശം വന്നു പോയിരിക്കുന്നു. ഈ മൂല്യങ്ങളുടെയെല്ലാം ഒരു വീണ്ടെടുപ്പ് ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login