ആപ് ഇറക്കി അമേരിക്കന്‍ സഭ

ആപ് ഇറക്കി അമേരിക്കന്‍ സഭ

catholic_church_appവാഷിംങ്ടണ്‍: സെപ്തംബര്‍ 22 മുതല്‍ 27 വരെ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഎസ് എയിലെ കത്തോലിക്ക സഭ മൊബൈല്‍ ആപ്പ്് പുറത്തിറക്കി. യുഎസ് സഭയുടെ ആദ്യ മൊബൈല്‍ ആപ്പാണ് ഇത്. സൗജന്യമായി ആപ്പ് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം. ഇടവക, രൂപത, മെത്രാന്മാര്‍ എന്നിവ തുടങ്ങി വത്തിക്കാന്‍ വരെയുള്ള കത്തോലിക്ക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്ന ഒരേയൊരു ആപ്പാണ് ഇതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. ഇംഗ്ലീഷിലും സ്പാനീഷിലും ലഭിക്കും. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കരുതുന്നു.

You must be logged in to post a comment Login