ആഫ്രിക്കന്‍ സഭയ്ക്ക് ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ സന്ദേശം

ആഫ്രിക്ക: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പ വീഡിയോ സന്ദേശമയച്ചു. സുവിശേഷത്തിന്റെ പ്രചാരകനായാണ് താന്‍ ആഫ്രിക്കയിലേക്കെത്തുന്നതെന്ന് മാര്‍പാപ്പ  വീഡിയോ സന്ദേശത്തില്‍ പറയുന്നു.

‘സ്‌നേഹത്തിന്റെയും ക്ഷമയുടേയും സമാധാനത്തിന്റെയും ദൂതനായിട്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യത്തിലേക്ക് എത്തുന്നത്. നിങ്ങളുമായും നിങ്ങളുടെ കുടുംബങ്ങളുമായും സൗഹൃദം സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യം. നമ്മളൊന്നിച്ചുള്ള ആ കൂടിക്കാഴ്ചക്കായി ഞാന്‍ കാത്തിരിക്കുന്നു. നമുക്ക് പരസ്പരം തുറവിയുള്ളവരായിരിക്കാം. പരസ്പരം ബഹുമാനമുള്ളവരായിരിക്കാം’ മാര്‍പാപ്പ  സന്ദേശത്തില്‍ പറയുന്നു. നാളെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്.

You must be logged in to post a comment Login