ആഫ്രിക്കന്‍ സ്‌പോര്‍ട്ട്‌സ് ഫെസ്റ്റിവലിന് മാര്‍പാപ്പയുടെ ആശംസാസന്ദേശം

ആഫ്രിക്കന്‍ സ്‌പോര്‍ട്ട്‌സ് ഫെസ്റ്റിവലിന് മാര്‍പാപ്പയുടെ ആശംസാസന്ദേശം

POPEFRANCISസെപ്റ്റംബര്‍ 18 മുതലാരംഭിക്കുന്ന ഓള്‍ ആഫ്രിക്ക സ്‌പോര്‍ട്ട്‌സ് ഫെസ്റ്റിവലിന് ഫ്രാന്‍സിസ് പാപ്പാ ആശംസാസന്ദേശം അറിയിച്ചു. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കു വേണ്ടിയും മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ആഫ്രിക്കന്‍ വന്‍കരയിലെ 50 തോളം രാജ്യങ്ങളാണ് ഫെസ്റ്റവലില്‍ പങ്കെടുക്കുന്നത്. ‘ ഈ മത്സരം ജനങ്ങള്‍ തമ്മിലുള്ള ഐക്യവും കെട്ടുറപ്പും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, മാര്‍പാപ്പ പറഞ്ഞു.

നാലു വര്‍ഷത്തിലൊരിക്കലാണ് ഓള്‍ ആഫ്രിക്ക സ്‌പോര്‍ട്ട്‌സ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇത് മേളയുടെ 50-ാം വാര്‍ഷികമാണ്. ആയിരക്കണക്കിനു കായികതാരങ്ങള്‍ 12 ഓളം ഇനങ്ങളിലായി മേളയില്‍ മാറ്റുരക്കും. നവംബറിലാണ് ഫ്രാന്‍സിസ് പാപ്പ ആഫ്രിക്ക സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login