‘ആഫ്രിക്ക ദിവ്യകാരുണ്യഭക്തരുടെ നാട്’

സെബു: ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് ദിവ്യകാരുണ്യത്തോട് പ്രത്യേക ഭക്തിയുണ്ടെന്ന് നൈജീരിയയിലെ ഇഡാ രൂപതാ ബിഷപ്പ് അന്തോണി അഡാജി. ഫിലിപ്പീന്‍സിലെ സെബുവില്‍ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഫ്രിക്കയില്‍ ദിവ്യകാരുണ്യം കൂടിച്ചേരലിന്റെ അടയാളമാണ്. അത് ജനങ്ങളെ ഒന്നിപ്പിക്കുന്നു. ഐക്യത്തിന്റെ വിത്തുകള്‍ പാകുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം തന്നെ വിശുദ്ധ കുര്‍ബാനയാണ്. ഞങ്ങളുടെ ജീവിതങ്ങള്‍ ദിവ്യകാരുണ്യമെന്ന അച്ചുതണ്ടിനു ചുറ്റുമാണ് കറങ്ങുന്നത്. ദിവ്യകാരുണ്യത്തിന്റെ ചൈതന്യത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ എന്നും പരിശ്രമിക്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സ്‌നേഹത്തിന്റെ അപ്പമാണ്, ഐക്യത്തിന്റെ അപ്പമാണ്’, ബിഷപ്പ് അന്തോണി അഡാജി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login