ആഭ്യന്തരയുദ്ധവിരാമത്തിന്റെ സ്മരണയുമായി ഇല്ലിനോയ്‌സില്‍ മണികള്‍ മുഴങ്ങി

ആഭ്യന്തരയുദ്ധവിരാമത്തിന്റെ സ്മരണയുമായി ഇല്ലിനോയ്‌സില്‍ മണികള്‍ മുഴങ്ങി

ring bellഇല്ലിനോയ്‌സ് സ്‌റ്റേറ്റിലും പിയോറ രൂപതയിലുമുള്ള വിദ്യാലയങ്ങളിലും ഇടവകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്ന് അമേരിക്കന്‍ സമയം ഉച്ചക്ക് 2.15 ന് മണികള്‍ മുഴങ്ങി. ജനറല്‍ റോബര്‍ട്ട് ലീയും വിര്‍ജീനിയന്‍ കോണ്‍ഫെഡറേറ്റ് സൈന്യവും കീഴടങ്ങിയതിന്റെ സ്മരയ്ക്കായാണ് മണികള്‍ മുഴങ്ങുന്നത്. ആഭ്യന്തരയുദ്ധങ്ങള്‍ മൂലം ചിതറിപ്പോയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അനുരഞ്ജനത്തിന്റെ പാതയിലേക്കു മടങ്ങി വന്നു എന്നതാണ് ഈ ദിവസത്തിന്റെ പ്രസക്തി. അതിന്റെ 150 ാം വാര്‍ഷിക ദിനമാണിന്ന്. അതോടൊപ്പം അടിമത്തവ്യവസ്ഥ അവസാനിച്ചതിന്റെയും ഓര്‍മയാചരണം കൂടിയാണ് ഈ മണിനാദം.

അമേരിക്കയിലെ അടിമവ്യവസ്ഥ അവസാനിപ്പിക്കാന്‍ പരിശ്രമിച്ച അബ്രഹാം ലിങ്കണെ ഇല്ലിനോയ്‌സ് മെത്രാന്മാര്‍ ആദരവോടെ സ്മരിച്ചു. ലിങ്കന്റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം യ്ത്‌നിച്ച മഹാന്മാരെ ബഹുമാനപുരസ്സരം ഓര്‍മിച്ചു..

You must be logged in to post a comment Login