ആയുധങ്ങള്‍ക്കായി കോടികള്‍ പാഴാക്കുന്ന സര്‍ക്കാരിന് ദക്ഷിണാഫ്രിക്കന്‍ മെത്രാന്മാരുടെ നിശിതവിമര്‍ശനം

ആയുധങ്ങള്‍ക്കായി കോടികള്‍ പാഴാക്കുന്ന സര്‍ക്കാരിന് ദക്ഷിണാഫ്രിക്കന്‍ മെത്രാന്മാരുടെ നിശിതവിമര്‍ശനം

തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവും കൊണ്ടു രാജ്യം വലയുമ്പോള്‍ ആയുധശേഖരത്തിനായി കോടികള്‍ ചെലവാക്കുന്ന ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന് മെത്രാന്മാരുടെ രൂക്ഷവിമര്‍ശനം.

‘ഇന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയത്തക്ക ഒരു ഭീഷണിയും രാജ്യം നേരിടുന്നില്ല. രാജ്യമാകട്ടെ കടുത്ത തൊഴിലില്ലായ്മയുടെയും ദാരിദ്യത്തിന്റെയും പിടിയില്‍ നിന്നു കരകയറാന്‍ പാടുപെടുന്നു. ഈ സാഹചര്യത്തില്‍ അനേക കോടി ധനം ആയുധങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്നത് അധാര്‍മികമാണ്’ സൗത്ത് ആഫിക്കന്‍ കാത്തിലിക്ക് കോണ്‍ഫറന്‍സിലെ ജസ്്റ്റിസ് ആന്‍ഡ് പീസ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ആബെല്‍ ഗബൂസ പറഞ്ഞു.

‘സാമ്പത്തിക അസമത്വവും യുവാക്കളുടെ തൊഴിലില്ലായ്മയുമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.’ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

 

ഫ്രേസര്‍

You must be logged in to post a comment Login