ആരാധനാലയങ്ങളുടെ വിലാസം നോക്കി വിവേചനം നടത്തരുത്: കര്‍ദിനാള്‍ മാര്‍ ക്ലിമീസ്

ആരാധനാലയങ്ങളുടെ വിലാസം നോക്കി വിവേചനം നടത്തരുത്: കര്‍ദിനാള്‍ മാര്‍ ക്ലിമീസ്

ന്യൂഡല്‍ഹി: ആരാധനാലയങ്ങളുടെ വിലാസം നോക്കി വിവേചനം നടത്തരുത് എന്നും ദളിത് വിഭാഗത്തിലെ ആളുകളെ ഒന്നായി കാണണമെന്നും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ദളിത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിയ മൗനജാഥയും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ടെലസ്‌ഫോര്‍ ടോപ്പോ, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ അനില്‍ കൂട്ടോ തുടങ്ങിയവര്‍ ജാഥയ്ക്കും ധര്‍ണ്ണയ്ക്കും നേതൃത്വം നല്കി.

You must be logged in to post a comment Login