ആരാധനാ സമ്മേളനത്തിലെ ആക്രമണം അപലപനീയം: കെസിബിസി

ആരാധനാ സമ്മേളനത്തിലെ ആക്രമണം അപലപനീയം: കെസിബിസി

kcbcകൊച്ചി: ആറ്റിങ്ങലില്‍ ക്രൈസ്തവ ആരാധനാ സമ്മേളനങ്ങള്‍ക്കു നേരേ നടന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാനും സമുദായങ്ങളെ തമ്മിലടിപ്പിക്കാനും മതത്തെ മറയാക്കി മറ്റു മതസമൂഹങ്ങള്‍ക്കു നേരേ അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണം.

അസഹിഷ്ണുതയും വിദ്വേഷവും സമാധാനപൂര്‍ണവുമായ ജീവിതത്തിന് അപകടകരമാണെന്നു മനസിലാക്കി പരസ്പര സംഭാഷണത്തിനും സഹകരണത്തിനും എല്ലാവരും തയാറാകണമെന്നും കെസിബിസി ആവ ശ്യപ്പെട്ടു..

You must be logged in to post a comment Login