‘ആരും ചെല്ലാത്തിടങ്ങളില്‍ ഞങ്ങള്‍ കടന്നുചെല്ലുന്നു’

‘ആരും ചെല്ലാത്തിടങ്ങളില്‍ ഞങ്ങള്‍ കടന്നുചെല്ലുന്നു’

ന്യൂഡല്‍ഹി: സ്വന്തം ജീവിതം പോലും പണയം വെച്ച് ആരും കടന്നുചെല്ലാത്തിടങ്ങളിലേക്ക് സുവിശേഷ ദൂതുമായി പോകുന്നവരാണ് തങ്ങളെന്ന് സലേഷ്യന്‍ വൈദികനായ ഫാദര്‍ ഫാദര്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ്. പാവങ്ങളെയും അഗതികളെയും സഹായിക്കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ആരും കടന്നുചെല്ലാന്‍ മടിക്കുന്ന ഇടങ്ങളിലേക്കെത്താനാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ഫാദര്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

പല രാജ്യങ്ങളിലും മിഷനറിമാര്‍ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യെമനില്‍ കൊല്ലപ്പെട്ട സലേഷ്യന്‍ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലിന്റെ ജീവിതം തന്നെ ഇതിനുദാഹരണമാണ്. അദ്ദേഹത്തിനു വേണ്ടി സഹപ്രവര്‍ത്തകരായ തങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഫാദര്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login