‘ആരോഗ്യം വില്പനചരക്കല്ല, ഏവരുടെയും അവകാശമാണ്’ ഫ്രാന്‍സിസ് പാപ്പാ

‘ആരോഗ്യം വില്പനചരക്കല്ല, ഏവരുടെയും അവകാശമാണ്’ ഫ്രാന്‍സിസ് പാപ്പാ

‘ആരോഗ്യം ചന്തയില്‍ വില്ക്കാനുള്ള ചരക്കല്ല, അത് സാര്‍വലൗകികമായ മനുഷ്യാവകാശമാണ്. അതിനാല്‍ തന്നെ ആരോഗ്യപരിപാലനം ഒരു ആനുകൂല്യമായി കാണാനാവില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. ഡോക്ടേഴ്‌സ് ഓഫ് ആഫ്രിക്ക എന്ന സംഘടനയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

‘അടിസ്ഥാനതലത്തിലുള്ള ആരോഗ്യപരിപാലനം ലോകത്തിന്റെ പല ഭാഗങ്ങളിലും നിഷേധിക്കപ്പെടുകയാണ്. പലയിടത്തും അത് അവകാശമായല്ല കാണുന്നത്, ചിലര്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്ന ആനുകൂല്യമായിട്ടാണ്.’ പാപ്പാ ദുഖത്തോടെ പറഞ്ഞു.

‘പണമുള്ളവര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷ ലഭ്യമാകുന്നുള്ളൂ. ശുശ്രൂഷയും മരുന്നുകളും പലരെ സംബന്ധിച്ചും ഇന്നൊരു മരീചികയാണ്. പണം നല്‍കാനാവാത്ത ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഏറ്റവും പ്രാഥമികമായ ചികിത്സ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നു!:’ പാപ്പ പറഞ്ഞു.

‘നിങ്ങള്‍ നല്ല സമരീയക്കാരെ പോലെ കര്‍ത്താവിനാല്‍ ലോകത്തിന്റെ ഓരങ്ങളിലേക്ക് അയക്കപ്പെടുകയാണ്. പാവപ്പെട്ട ലാസര്‍മാരുടെ പക്കലേക്ക് പോവുക! അവരുടെ ഇടയില്‍ സഭാമാതാവിന്റെ കരുണയുടെ പ്രകടനമാവുക!’ പാപ്പാ കുവാം സംഘടനാംഗങ്ങളോട് പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login