ആരോഗ്യമേഖലയിലെ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ നിയമ സംരക്ഷണ നിയമം പാസ്സാക്കി യുഎസ് ഹൗസ്

ആരോഗ്യമേഖലയിലെ പ്രോ-ലൈഫ് പ്രവര്‍ത്തകരുടെ നിയമ സംരക്ഷണ നിയമം പാസ്സാക്കി യുഎസ് ഹൗസ്

വാഷിംങ്ടണ്‍: ഇരുരാഷ്ട്രിയപാര്‍ട്ടികളുടെയും പിന്തുണയോടെ മന:സാക്ഷി സംരക്ഷണ നിയമം കഴിഞ്ഞ ബുധനാഴ്ച യുഎസ് ഹൗസ് പാസ്സാക്കി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, എന്നിവര്‍ തങ്ങളുടെ ജോലിയുടെ ഭാഗമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിതരാവുമ്പോള്‍ മന:സാക്ഷിയ്ക്ക് അനുകൂലമായി അത് നടത്താന്‍ വിസമ്മതിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം നല്‍കുന്ന നിയമമാണ് മന:സാക്ഷി സംരക്ഷണ നിയമം.

“നിയമം വോട്ടെടുപ്പിലൂടെ നടപ്പില്‍ വരുത്താന്‍ സഹായിച്ച ഹൗസ് സ്പീക്കര്‍ പോള്‍ റയാനോട് ഞങ്ങള്‍ സന്തോഷമറിയിക്കുന്നു. അതോടൊപ്പം പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിച്ച ഇരുപാര്‍ട്ടി നേതാക്കള്‍ക്കും നന്ദി അര്‍പ്പിക്കുന്നു.” ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും ബാള്‍ട്ടിമോര്‍ ആര്‍ച്ച്ബിഷപ്പ് വില്യം ഇ ലോറിയും വ്യക്തമാക്കി.

യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനാണ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. മതസ്വാതന്ത്ര്യത്തിനായുള്ള അഡ് ഹോക്ക് കമ്മറ്റി നേതാവാണ് ആര്‍ച്ച്ബിഷപ്പ് വില്യം ഇ ലോറി.

245-182 വോട്ടെടുപ്പിലൂടെയാണ് ഹൗസില്‍ നിയമം പാസ്സാക്കിയത്.

You must be logged in to post a comment Login