ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ പ്രതിമ ഒരുങ്ങുന്നു

ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ പ്രതിമ ഒരുങ്ങുന്നു

download (2)ആക്ടേഴ്‌സ് ചാപ്പല്‍ എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് മലാക്കി ദേവാലയത്തില്‍ സ്ഥാപിക്കാന്‍ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ പ്രതിമ ഒരുങ്ങുന്നു. ഐറിഷ് കലാകാരനായ ഡോണി മക്മാനസ് ആണ് ശില്‍പം നിര്‍മ്മിക്കുന്നത്. 10 മീറ്റര്‍ ഉയരമുള്ള ശില്‍പം അടുത്ത വര്‍ഷമാദ്യം അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏറെ ആവേശത്തോടും താത്പര്യത്തോടും കൂടിയാണ് താനീ ശില്‍പത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പ്രചോദനമാകുമെന്നും ഡോണി മക്മാനസ് പറഞ്ഞു.

ശില്‍പത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പായ മാര്‍ ഡിയര്‍മൂയിഡ് മാര്‍ട്ടിന്‍ ആണ് പദ്ധതി ആശീര്‍വദിച്ചത്. ‘ഇതു പോലൊരു ശില്‍പം ഞാന്‍ ആദ്യമായി നിര്‍മ്മിക്കുകയാണ്. പ്രതിമ കാണുമ്പോള്‍ തന്നെ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിനെ അറിയില്ലാത്തവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം തോന്നും. കലാകാരന്‍മാരോട് ഏറെ ആദരവും പരിഗണനയും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍. അദ്ദേഹം സ്വയമേവ ഒരു കലാകാരന്‍ തന്നെയായിരുന്നു. സെന്റ് മലാക്കി ദേവാലയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്’, ഡോണി മക്മാനസ് കൂട്ടിച്ചേര്‍ത്തു.
1985 ലാണ് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ ജനിക്കുന്നത്. 1919 ല്‍ വൈദികനായി. 1930 ല്‍ റേഡിയോയില്‍ ബ്രോഡ്കാസ്റ്ററായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങി. പിന്നീട് ടെലിവിഷനിലേക്കു മാറി. ‘ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്’എന്ന അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടി ജാതിമതഭേതമന്യേ ഒട്ടേറെ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. 1979 ല്‍ 84-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം. 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി.

You must be logged in to post a comment Login