ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ സുഖം പ്രാപിച്ചുവരുന്നു

സിഡ്‌നി: ക്രിസ്മസിന് തൊട്ടുമുമ്പ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ ഒപി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃന്തങ്ങള്‍ അറിയിച്ചു. ഗിലാന്‍ ബാരെ സിന്‍ഡ്രോം ആണ് അസുഖമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. തന്റെ സൗഖ്യപ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരോട് അദ്ദേഹം നന്ദി അറിയിക്കുകയും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

You must be logged in to post a comment Login