ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട് കിര്‍ഗിസ്ഥാന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട് കിര്‍ഗിസ്ഥാന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

വത്തിക്കാന്‍: എറണാകുളം ബോള്‍ഗാട്ടി സ്വദേശിയായ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ടിനെ കിര്‍ഗ്ഗിസ്ഥാന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. അയല്‍രാജ്യങ്ങളായ കസാക്കിസ്ഥാന്റെയും തജിക്കിസ്ഥാന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹത്തിന് അധികചുമതല കൂടി നല്കിയത്.

ജോര്‍ദ്ദാന്‍, ഇറാക്ക് എന്നിവിടങ്ങളിലും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതല്‍ 2014 വരെ ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനുമായിരുന്നു ആര്‍ച്ച് ബിഷപ് ചുള്ളിക്കാട്ട്.

You must be logged in to post a comment Login