ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനാത്ത് ദിവംഗതനായി

ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനാത്ത് ദിവംഗതനായി

മുംബൈ: ഒഡീഷയിലെ കട്ടക് ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന റാഫേല്‍ ചീനാത്ത് ദിവംഗതനായി. 82 വയസായിരുന്നു. നാളെ മൂന്നുമണിക്ക് മുംബൈ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ സംസ്‌കാരം നടക്കും.

തൃശൂര്‍ പല്ലിശ്ശേരി സ്വദേശിയായ മാര്‍ റാഫേല്‍ ചീനാത്ത് സാംബല്‍പൂര്‍ ബിഷപ് ആയിരിക്കവെയാണ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.1985 ജൂലൈ ഒന്നിനാണ് കട്ടക്ക് ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായത്. 2011 ഫെബ്രുവരി മുതല്‍ വിശ്രമജീവിതത്തിലായിരുന്നു.

You must be logged in to post a comment Login