ആല്‍ഫ്രെഡോ പോന്റെകോര്‍വി വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസിന്റെ പുതിയ ഡയറക്ടര്‍

ആല്‍ഫ്രെഡോ പോന്റെകോര്‍വി വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസിന്റെ പുതിയ ഡയറക്ടര്‍

122_Pontecorviവത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ആരോഗ്യവകുപ്പിന്റെ പുതിയ ഡയറക്ടറായി ആല്‍ഫ്രെഡോ പോന്റെകോര്‍വി നിയമിതനായി. പാട്രിസിയോ പോളിസ്‌ക്കാ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. സാധാരണയായി വത്തിക്കാനിലെ ആരോഗ്യവകുപ്പിന്റെ ഡയറക്ടര്‍ മാര്‍പാപ്പയുടെ സ്വകാര്യ ഡോക്ടര്‍ കൂടിയായിരിക്കും. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡോക്ടറായിരിക്കില്ല ഇദ്ദേഹമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

You must be logged in to post a comment Login