“ആളുകള്‍ ജോലിയില്ലാതെ വിഷമിക്കുന്നത് എന്നെ സങ്കടപ്പെടുത്തുന്നു” മാര്‍പാപ്പ

“ആളുകള്‍ ജോലിയില്ലാതെ വിഷമിക്കുന്നത് എന്നെ സങ്കടപ്പെടുത്തുന്നു” മാര്‍പാപ്പ

selfieആളുകള്‍ ജോലിയില്ലാതെ വിഷമിക്കുന്നത് തന്നെ സങ്കടപ്പെടുത്തുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.പോള്‍ ആറാമന്‍ ഹാളില്‍ ബുധനാഴ്ച നടന്ന പൊതുദര്‍ശനവേളയില്‍ തയ്യാറാക്കിവച്ചിരുന്ന പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് മാര്‍പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജോലി നമ്മുടെ ആഘോഷത്തിന്റെ നിമിഷങ്ങളെ പോഷിപ്പിക്കുന്നു. ദൈവത്തിന്റെ ക്രിയേറ്റീവ് ഡിസൈന്റെ ഭാഗമാണ് ജോലി. മാര്‍പാപ്പ പറഞ്ഞു. ജോലിയിലൂടെ കുടുംബം പരിഗണിക്കപ്പെടുകയും കുട്ടികള്‍ക്ക് മാന്യതയാര്‍ന്ന ജീവിതം ലഭിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കുട്ടികളെ കുടുംബത്തിന് വേണ്ടിയുള്ള ജോലിയുടെ അദ്ധ്വാനത്തെക്കുറിച്ച് പഠിപ്പിക്കണം,. ജോലി വിശുദ്ധമാണ്. കുടുംബത്തിന് അത് മാന്യത നല്കുന്നു. ഒരു കുടുംബത്തിനും ജോലി നഷ്ടപ്പെടാതിരിക്കാന്‍ നാം പ്രാര്‍ത്ഥിക്കണം. മാര്‍പാപ്പ പറഞ്ഞു

You must be logged in to post a comment Login