ആവിലായിലെ വി. ത്രേസ്യയെക്കുറിച്ചുള്ള സമ്മേളത്തിന് പാപ്പായുടെ ആശംസ

ആവിലായിലെ വി. ത്രേസ്യയെക്കുറിച്ചുള്ള സമ്മേളത്തിന് പാപ്പായുടെ ആശംസ

AvilaTeresaSanta_1ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയെക്കുറിച്ച് നടക്കുന്ന അന്തര്‍സര്‍വകലാശാല സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പ പ്രോത്സാഹനവും അഭിനന്ദനവും അറിയിച്ച് സന്ദേശമയച്ചു. ഫ്രാന്‍സിസ് പാപ്പയുടെ താത്പര്യാര്‍ത്ഥം വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയേട്രോ പരോളിന്‍ ആണ് കത്തില്‍ ഒപ്പിട്ടത്. വിശുദ്ധ ത്രേസ്യായുടെ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അക്കാദമി ലോകത്തിന് കത്തില്‍ പ്രത്യേക നന്ദി പ്രകാശിപ്പിച്ചു.

500 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശുദ്ധ ജനിച്ച ആവിലായില്‍ വച്ചാണ് സെന്റ് തെരേസ ഓഫ് ആവില, മയിസ്ട്ര ഡി വിഡാ എന്നു പേരിട്ടിരിക്കുന്ന സമ്മേളനം നടക്കുന്നത്. മൂന്നു ദിവസം നീളുന്ന സമ്മേളനം സാന്റാ തെരാസാ ഡി ആവില സര്‍വ്വകലാശാലയും മറ്റു കത്തോലിക്കാ സര്‍വ്വകലാശാലകളും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ഇന്നത്തെ പുതു സമൂഹത്തില്‍ സുവിശേഷ വല്‍ക്കരണത്തിനായി അമ്മ ത്രേസ്യായുടെ പഠനങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ വിശകലനം ചെയ്യുന്നത്. വിശുദ്ധയുടെ പഠനങ്ങളെ ചര്‍ച്ചാ വിഷയമാക്കുന്നതിനോടൊപ്പം ഭാവി തലമുറയ്ക്ക് വിശുദ്ധയുടെ ആത്മീയതയെക്കുറിച്ച് അറിവ് പകര്‍ന്നു കൊടുക്കുന്നതിനും സമ്മേളനത്തില്‍ അവസരമുണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു.

You must be logged in to post a comment Login