ആശയങ്ങളെയല്ല മനുഷ്യരെയാണ് സ്‌നേഹിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

ആശയങ്ങളെയല്ല മനുഷ്യരെയാണ് സ്‌നേഹിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

നാം സഹായഹസ്തം നീട്ടുന്ന ഓരോ വ്യക്തിക്കും ഒരു പേരുണ്ടെന്ന കാര്യം മറന്നു പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പാ മാനവസേവന പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ടര്‍ക്കി തലസ്ഥാനമായ ഇസ്റ്റാന്‍ബൂളില്‍ നടക്കുന്ന ആഗോള മാനവസേവന പ്രവര്‍ത്തകരുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു, പാപ്പാ.

‘വീടില്ലാതെ കുടുംബമുണ്ടാകില്ല, സ്വാഗതം ചെയ്യാന്‍ ആളില്ലെങ്കില്‍ അഭയാര്‍ത്ഥിയുണ്ടാകില്ല, അന്തസില്ലെങ്കില്‍ വ്യക്തിയുണ്ടാകില്ല, ഭാവിയില്ലെങ്കില്‍ യുവാവും യുവതിയുമില്ല, വാര്‍ദ്ധക്യത്തിന് അന്തസില്ലാതെ വന്നാല്‍ വൃദ്ധര്‍ ഉണ്ടാകില്ല’ പാപ്പാ ഓര്‍മിപ്പിച്ചു.

‘ആരും ആശയത്തെ സ്‌നേഹിക്കുന്നില്ല, വ്യക്തികളെയാണ് സ്‌നേഹിക്കുന്നത്. യഥാര്‍ത്ഥ സ്‌നേഹത്തില്‍ നിന്നാണ് ആത്മത്യാഗം ഉണ്ടാകുന്നത്.’ പാപ്പാ പറഞ്ഞു.

175 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനവസേവന പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ ഉച്ചകോടി ഇത്തരത്തില്‍ ആദ്യത്തേതാണ്. യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണിനും സദസ്സിനും മുമ്പാകെ കര്‍ദിനാള്‍ പരോളിന്‍ പാപ്പായുടെ സന്ദേശം വായിച്ചു.

ലോകത്താകമാനം 13 കോടിയോളം ജനങ്ങള്‍ മാനവസേവനം പ്രവര്‍ത്തകരുടെ സേവനം അര്‍ഹിക്കുന്നവരുണ്ട് എന്ന് കണക്കുകള്‍. അതില്‍ 6 കോടിയോളം പേര്‍ യുദ്ധങ്ങളുടെ ഫലമായി നാടുവിടേണ്ടി വരുന്നവരാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login