ആശുപത്രിക്കുള്ളിലുയര്‍ന്ന വിശുദ്ധവാതില്‍…

റോം: ആഗ്രഹമേറെയുണ്ടായിരുന്നു, മാര്‍പാപ്പ വിശുദ്ധവാതില്‍ തുറക്കുന്ന അവസരത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്ക വരെ ഒന്നു പോകാന്‍, ആ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍. എന്നാല്‍ മരുന്നു മണക്കുന്ന ആശുപത്രിയുടെ നാലു ചുവരുകള്‍ക്കപ്പുറം പോകാന്‍ അവര്‍ക്കാകുമായിരുന്നില്ല.  എങ്കിലും സമാനമായ വിശുദ്ധവാതില്‍ അവര്‍ ആശുപത്രിക്കുള്ളില്‍ത്തന്നെ പണിതുയര്‍ത്തി.

റോമില്‍ കുട്ടികള്‍ക്കായുള്ള ബാംബിനോ ജെസു ആശുപത്രയിലായിരുന്നു സംഭവം. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നിന്നും അല്‍പം അകലെയായതുകൊണ്ടു തന്നെ കുട്ടികളില്‍ പലര്‍ക്കും അവിടേക്കു പോകാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും മനസ്സില്‍ താലോലിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ ഈ കുരുന്നുകള്‍ തീരുമാനിച്ചു. അങ്ങനെയാണ് ആശുപത്രിച്ചുമരുകള്‍ക്കുള്ളില്‍ ഈ ബദല്‍ വിശുദ്ധ വാതില്‍ ഉയര്‍ന്നത്.

കുട്ടികള്‍ തന്നെയാണ് ഈ വിശുദ്ധവാതിലിന്റെ നിര്‍മ്മാതാക്കള്‍. ബൈബിളില്‍ പ്രതിപാദിക്കുന്ന നിരവധി ബിംബങ്ങളും വാതിലില്‍ കാണാം.

You must be logged in to post a comment Login