ആശുപത്രി

images (5)

 

 

 

 

 

അഹങ്കാരത്തിന്‍ പത്തി
താഴുന്നയിടം
ദരിദ്രരും ധനികരും ദുഃഖത്തില്‍
ഒരുപോലെയായിടുമിടം
ധനത്തിനാഢ്യത്വമൊന്നും
വിലപ്പാവാത്തിടം
സൗന്ദര്യസങ്കല്പങ്ങള്‍
ഒന്നുമില്ലെന്ന്
നമ്മളെ ഓര്‍മ്മിപ്പിക്കുന്നിടം
നാളെയെക്കുറിച്ചാധി-
യില്ലാതെ
വൈരാഗ്യ, പകയൊന്നു-
മില്ലാതെ
അസൂയ, കുശുമ്പൊന്നു-
മില്ലാതെ
നിസ്സഹായതയില്‍
നില്‍ക്കുമ്പോള്‍
നമുക്കു മീതെയൊരു
ശക്തിയുണ്ടെന്നോര്‍ക്കുന്നിടം
എല്ലാത്തരം പൊള്ളത്തരങ്ങളും
പൊങ്ങച്ചങ്ങളും
ഇത്രനാള്‍ ചുമന്നത്
വെറുതെയെന്നോര്‍ക്കുന്നിടം
ഈ ഇടത്തില്‍ നിന്നും
നാം പഠിക്കുമോ?
ജീവിതത്തിന്‍ നൈര്‍മ്മല്യഭാവം
നാമെല്ലാം വെറും മണ്ണാണെന്ന
യാഥാര്‍ത്ഥ്യം !

 

-ജെയ്ന്‍ റോബിന്‍സണ്‍, ഞാറക്കല്‍

You must be logged in to post a comment Login