ആസിയാ ബീബിയുടെ കുടുംബത്തിന് പാപ്പായുടെ സമാശ്വാസം

ആസിയാ ബീബിയുടെ കുടുംബത്തിന് പാപ്പായുടെ സമാശ്വാസം

asia bebiമതനിന്ദ ആരോപിക്കപ്പെട്ട് 2010 ല്‍ പാക്കിസ്ഥാന്‍ ജില്ലാ കോടതി തൂക്കാന്‍ വിധിച്ച ആസിയ നോറീന്‍ എന്ന പാക്കിസ്ഥാന്‍കാരിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഫ്രാന്‍സിസ്സ് പാപ്പാ പ്രത്യേകം അഭിവാദനം അറിയിച്ചു. ബുധനാഴ്ച പൊതു ദര്‍ശന സമയത്താണ് പാപ്പാ അഭിവാദനം അറിയിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പാക്കിസ്ഥാന്‍ സുപ്രീം കോടതിയില്‍ വിചാരണ നടത്തും.

ആസിയാ ബീബിയുടെ മോചനത്തിനായി പാക്കിസ്ഥാനി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ആസിയ ബീബിയുടെ അഭിഭാഷകന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. ആസിയ ബിബി അനീതിയുടെയും മതനിന്ദാ നിയമം വളച്ചൊടിക്കുന്നതിന്റെയും ആഗോള പ്രതീകമായിത്തീര്‍ന്നിരിക്കുന്നു.

‘ഇനി ഏക പ്രതീക്ഷ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുള്ള മാപ്പു കൊടുക്കലാണ്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ മാത്രമേ അതു സാധ്യമാകൂ’ അഭിഭാഷകന്‍ അറിയിച്ചു..

You must be logged in to post a comment Login