ആസ്ട്രേലിയ കുടിയേറ്റക്കാരുടെ രാജ്യം: മാര് ബോസ്ക്കോ പുത്തൂര്

ആസ്ട്രേലിയ കുടിയേറ്റക്കാരുടെ രാജ്യം: മാര് ബോസ്ക്കോ പുത്തൂര്

australia-widescreen-new-hd-wallpapers-free-downloadആസ്ട്രേലിയ കുടിയേറ്റക്കാരുടെ രാജ്യമാണെന്നും വിവിധ സംസ്കാരങ്ങളുടെ സംഗമവേദിയാണതെന്നും മാര് ബോസ്ക്കോ പുത്തൂര്. സീറോ മലബാര് സഭയുടെ, ആസ്ട്രേലിയായിലെ പ്രഥമ എപ്പാര്ക്കിയായ മെല്ബണിന്റെ പ്രഥമ മെത്രാനാണ് മാര് ബോസ്ക്കോ പുത്തൂര്. ആസ്ട്രേലിയക്കാര് കുടിയേറ്റത്തിന്റെ കാര്യത്തില് ഉത്കണ്ഠാകുലരല്ലെന്നും ഇത് വളരെ പോസിറ്റിവായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയായിലെ സഭ ആഗോള സഭയുടെ വൈവിധ്യങ്ങളെ സ്വീകരിക്കാനും സാധിക്കുന്ന വിധത്തിലെല്ലാം അതിനെ പരിപോഷിപ്പിക്കുവാനും ശ്രമിക്കുന്നുണ്ട്.

തങ്ങള് വളര്ന്നുവന്ന ഭാഷയിലുള്ള കൂദാശതിരുക്കര്മ്മങ്ങളും ആരാധനകളും ലഭിക്കത്തക്കരീതിയിലുള്ള ഒരു സമ്പ്രദായം നിലവില് വന്നതില് ഇവിടെയുള്ളവര് സന്തുഷ്ടരാണ്. പതിനേഴ് വൈദികരാണ് ഇവിടെ സേവനം ചെയ്യുന്നത്. രണ്ട് ഇടവകയും നാല്പത് മിഷന് സ്റ്റേഷനുകളുമുണ്ട്. ഭൂമിശാസ്ത്രപരമായ വൈവിധ്യം പലപ്പോഴും വൈദികര്ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുകള് സൃഷ്ടിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ ഞായറാഴ്ചയും കുര്ബാന അര്പ്പിക്കുക എന്നത് വളരെ എളുപ്പവുമല്ല. ആയിരത്തിയഞ്ഞൂറോളം കിലോമീറ്ററുകള് താണ്ടിയാണ് ചിലപ്പോഴെങ്കിലും ബലിയര്്പ്പിക്കാനായി വൈദികരെത്തുന്നത്. മാര് ബോസ്ക്കോ പുത്തൂര് പറഞ്ഞു.

വളരെ വിശാലമായ തോതിലുളള കുടിയേറ്റം കേരളത്തില് നിന്ന് ആസ്ട്രേലിയായിലേക്ക് ഉണ്ടായിട്ട് രണ്ട് ദശാബ്ദകാലമേ ആയിട്ടുള്ളൂ.2014 ജനുവരിയിലാണ് മെല്ബണ് ആസ്ഥാനമായി സെന്റ് തോമസ് എപ്പാര്ക്കിയേറ്റ് നിലവില് വന്നത്. കേരളത്തിന് വെളിയിലുള്ള ആദ്യത്തെ സീറോ മലബാര് എപ്പാര്ക്കി 2001 ല് ചിക്കാഗോയിലാണ് നിലവില് വന്നത്.

You must be logged in to post a comment Login