ആസ്‌ട്രേലിയന്‍ ബാറ്റേന്തി പാപ്പയുടെ ടീം

ആസ്‌ട്രേലിയന്‍ ബാറ്റേന്തി പാപ്പയുടെ ടീം

image_update_imgസിക്‌സറുയരത്തിലുള്ള പ്രതീക്ഷകളുമായി മാര്‍പാപ്പയുടെ ക്രിക്കറ്റ് ടീം പുതിയ ആസ്‌ട്രേലിയന്‍ നിര്‍മ്മിത ബാറ്റുമായി കളിക്കളത്തിലിറങ്ങുകയാണ്. വത്തിക്കാന്റ ഔദ്യോഗിക ക്രിക്കറ്റ് ടീം ആയ സെന്റ് പീറ്റേഴ്‌സ് ആറാമന്‍ ടീമാണ് ഒക്ടോബറില്‍ ഇംഗ്‌ളണ്ട് ടീമിനെ നേരിടാനിരിക്കെ എതിരാളികളെ നിലംപരിശാക്കാന്‍ പുതിയ തയ്യാറെടുപ്പുകള്‍ നടത്തുത്. കാണികളെ ആവേശഭരിതരാക്കുന്ന ബൗണ്ടറികള്‍ ബാറ്റില്‍നിന്നും പിറക്കുമെന്നു തന്നെയാണ് ടീമംഗങ്ങളുടെ പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം കാന്റര്‍ബറി ക്രിക്കറ്റ് ടീമില്‍നിന്നും നേരിടേണ്ടിവന്ന പരാജയമാണ് ടീമിനെ പുതിയ മാറ്റങ്ങള്‍ക്കു പ്രേരിപ്പിച്ചത്. ബാറ്റിന്റെ പോരായ്മയാണ് മോശം പ്രകടനത്തിനു കാരണമെന്ന തിരിച്ചറിവില്‍ നിന്നുമായിരുന്നു ഇത്. മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമംഗമായ ഇയാന്‍ കാലന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്പനിയിലായിരുന്നു ബാറ്റ് നിര്‍മ്മിച്ചത്. ഏതായാലും വാക്കിലും മനസിലും കളിയാവേശം നിറച്ച് ആരാധകരും കളിക്കാരും കാത്തിരിക്കുകയാണ്. പുതിയ ഊഴം കാത്ത്….

You must be logged in to post a comment Login