ആഹാരം പാഴാക്കുന്നതിനെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

ആഹാരം പാഴാക്കുന്നതിനെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

foodവത്തിക്കാന്‍: ഭക്ഷണം പാഴാക്കുന്നതിനെയും വിശപ്പ് എന്ന വിഷയം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ രാജ്യങ്ങള്‍ കാട്ടുന്ന അലംഭാവത്തെയും ഇന്നലെ പ്രഭാഷണമധ്യേ ഫ്രാന്‍സിസ്പാപ്പ കുറ്റപ്പെടുത്തി.
‘പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ കണക്കുകള്‍ വളരെ ഉത്കണ്ഠപ്പെടുത്തുന്നവയാണ്: ഭക്ഷ്യഉല്‍പന്നങ്ങളുടെ മൂന്നിലൊന്ന് ഇത്തരത്തില്‍ പാഴാകുന്നു’. പാപ്പ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(UNO) അംഗങ്ങളോടായി പറഞ്ഞു. ജൂണ്‍ ആറ് മുതല്‍ 13 വരെയുള്ള UNOയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
‘കാര്‍ഷിക ഉത്പന്നങ്ങളുടെ നല്ലൊരു പങ്കും മറ്റു കാര്യങ്ങള്‍ക്കു വേണ്ടിയാണ് പ്രയോജനപ്പെടുത്തുന്നത്, അവ ഒരുപക്ഷേ നല്ലതാകാം, എങ്കിലും വിശപ്പിന്റെ നേരിട്ടുള്ള ആവശ്യങ്ങള്‍ക്കല്ല എന്നത് ആശങ്കാജനകമാണ്’ പാപ്പ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാപ്പ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ചാക്രിക ലേഖനത്തില്‍ ഉപഭോഗ സംസ്‌കാരവും ആപേക്ഷികതാസിദ്ധാന്തവും പ്രതിപാദിക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 18ന് ചാക്രികലേഖനം പ്രകാശനം ചെയ്യും..

You must be logged in to post a comment Login