ആ​ലു​വ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് തി​​യോ​​ള​​ജി ആ​ൻ​ഡ് ഫി​​ലോ​​സ​​ഫിക്ക് പുതിയ പ്രസിഡന്‍റ്

ആ​ലു​വ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് തി​​യോ​​ള​​ജി ആ​ൻ​ഡ് ഫി​​ലോ​​സ​​ഫിക്ക് പുതിയ പ്രസിഡന്‍റ്

ആ​​ലു​​വ: ആ​ലു​വ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് തി​​യോ​​ള​​ജി ആ​ൻ​ഡ് ഫി​​ലോ​​സ​​ഫി​യു​​ടെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി റ​​വ. ഡോ. ​​ടോ​​മി പോ​​ള്‍ ക​​ക്കാ​​ട്ടു​​ത​​ട​​ത്തി​​ല്‍ (വ​​ന്മേ​​ലി​​ല്‍) നി​​യ​​മി​​ത​​നാ​​യി. ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ചാ​​ന്‍സ​​ല​​റും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ന്‍സ​​മി​​തി​ അ​​ധ്യ​​ക്ഷ​​നു​​മാ​​യ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യം വ​​ഴി​യാ​ണു വ​ത്തി​ക്കാ​നി​ൽ​നി​ന്നു​ള്ള നി​യ​മ​ന​രേ​ഖ ല​​ഭി​​ച്ച​​ത്. പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​രു​ന്നു റ​വ. ഡോ. ​ടോ​മി പോ​ൾ. മൂ​​ന്നു വ​​ര്‍ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റ​​വ. ഡോ. ​​ചാ​​ക്കോ പു​​ത്ത​​ന്‍പു​​ര​യ്​​ക്ക​​ല്‍ കാ​​ലാ​​വ​​ധി പൂ​​ര്‍ത്തി​​യാ​​ക്കി​​യ ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം.

പാ​ലാ രൂ​പ​താം​ഗ​വും എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ ഇ​​ല​​ഞ്ഞി സ്വ​​ദേ​​ശി​​യു​മാ​യ റ​​വ. ഡോ. ​​ടോ​​മി പോ​​ള്‍, വ​​ന്മേ​​ലി​​ല്‍ ക​​ക്കാ​​ട്ടു​​ത​​ട​​ത്തി​​ല്‍ പ​​രേ​​ത​​രാ​​യ കെ.​​സി. പോ​​ളി​​ന്‍റെ​​യും എ​​ലി​​സ​​ബ​​ത്തി​​ന്‍റെ​​യും മ​​ക​​നാ​ണ്.1986​ൽ വൈ​ദി​ക​നാ​യി. ബെ​​ല്‍ജി​​യ​​ത്തി​​ലെ ലു​​വ​​യി​​ന്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ നി​​ന്നു ത​​ത്ത്വ​​ശാ​​സ്ത്ര​​ത്തി​​ല്‍ ലൈ​​സ​​ന്‍ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും എ​ടു​ത്തു.

1997 ജൂ​​ണ്‍ മു​​ത​​ല്‍ ആ​​ലു​​വ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ സ്ഥി​​രാ​​ധ്യാ​​പ​​ക​​നാ​​യും കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സെ​​മി​​നാ​​രി​​ക​​ളി​​ലും ത​​ത്ത്വ​​ശാ​​സ്ത്ര കോ​​ള​​ജു​​ക​​ളി​​ലും സ​​ന്ദ​​ര്‍ശ​​കാ​​ധ്യാ​​പ​​ക​​നാ​​യും സേ​​വ​​നം ചെ​​യ്തു വ​​രു​​ന്നു. . എ​​ട്ടു ഗ്ര​​ന്ഥ​​ങ്ങ​​ളും മു​​പ്പ​​തി​​ല​​ധി​​കം ലേ​​ഖ​​ന​​ങ്ങ​​ളും വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

 
വി​വി​ധ റീ​ത്തു​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ക്ക​പ്പെ​ട്ട ആ​​ലു​​വ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​നു മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി​​യി​​ലും കാ​​ര്‍മ​​ല്‍ഗി​​രി സെ​​മി​​നാ​​രി​​യി​​ലും ഉ​​ള്ള കാ​​മ്പ​​സു​​ക​​ള്‍ കൂ​​ടാ​​തെ അ​​ഫി​​ലി​​യേ​​റ്റ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യി റൂ​​ഹാ​​ല​​യ മേ​​ജ​​ര്‍ സെ​​മി​​നാ​​രി ഉ​​ജ്ജ​​യി​​ന്‍, പി.​​ഒ.​​സി. പാ​​ലാ​​രി​​വ​​ട്ടം, ഡി​​വൈ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ബൈ​​ബി​​ള്‍ & സ്പി​​രി​​ച്ച്വാ​​ലി​​റ്റി മു​​രി​​ങ്ങൂ​​ര്‍, സി​​യോ​​ന്‍ വി​​ദ്യാ​​ഭ​​വ​​ന്‍ ആ​​ലു​​വ, എ​​ഫ്.​​സി.​​സി. സെ​​ന്‍റ​​ര്‍ ഓ​​ഫ് തി​​യോ​​ള​​ജി പോ​​ര്‍സ്യു​​ങ്കു​​ല അ​​ശോ​​ക​​പു​​രം എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ണ്ട്. ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ല്‍ ഡി​​പ്ലോ​​മ നേ​​ടാ​​നു​​ള്ള വി​​ദൂ​​ര​​പ​​ഠ​​ന​​കേ​​ന്ദ്ര​​വും വി​​വി​​ധ ഭാ​​ഷ​​ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​നാ​​യു​​ള്ള ഭാ​​ഷാ​​കേ​​ന്ദ്ര​​വും ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു. ലു​​വ​യി​​ന്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി പോ​​സ്റ്റ്ഗ്രാ​​ജ്വേ​​റ്റ് പ​​ഠ​​ന​​ങ്ങ​​ളി​​ല്‍ സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കു​ന്നു. ത​​ത്ത്വ​​ശാ​​സ്ത്ര​​ത്തി​​ലും ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ലും ബാ​​ച്ചി​​ല​​ര്‍ ബി​​രു​​ദം മു​​ത​​ല്‍ ഡോ​​ക്ട​​ര്‍ ബി​​രു​​ദം വ​​രെ നേ​​ടാ​​ന്‍ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ അ​​വ​​സ​​ര​​മു​​ണ്ട്.

You must be logged in to post a comment Login