ആ കച്ചകള്‍ ഒരാളുടേതുതന്നെ: യേശുക്രിസ്തുവിന്റെ ശരീരത്തില്‍ ഉപയോഗിച്ചിരുന്ന തുണികളെക്കുറിച്ചുള്ള ശാസ്ത്രീയസത്യം പുറത്ത്

ആ കച്ചകള്‍ ഒരാളുടേതുതന്നെ: യേശുക്രിസ്തുവിന്റെ ശരീരത്തില്‍ ഉപയോഗിച്ചിരുന്ന തുണികളെക്കുറിച്ചുള്ള ശാസ്ത്രീയസത്യം പുറത്ത്

യേശുവിന്റെ കല്ലറയില്‍ നിന്ന് കിട്ടിയ അവിടുത്തെ ശരീരം പൊതിയാന്‍ ഉപയോഗിച്ചിരുന്ന കച്ചയും തലയില്‍ കെട്ടിയിരുന്ന തൂവാലയും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്ന് തെളിയിക്കുന്ന പുതിയ ഗവേഷണഫലം പുറത്തുവന്നു. യേശുവിന്റെ തിരുശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും തലയില്‍കെട്ടിയിരുന്ന തൂവാല സ്‌പെയ്‌നിലെ സാന്‍ സാല്‍വദോര്‍ കത്തീഡ്രലിലലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ഈ രണ്ട് തുണിക്കഷ്ണങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്ന ശാസ്ത്രീയ ഗവേഷണ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദ സ്പാനീഷ് സെന്റര്‍ ഓഫ് സിന്‍ഡോനോളജിയാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ഈ രണ്ടു തുണിഭാഗങ്ങളും ക്രിസ്തുവിന്റേത് തന്നെയെന്ന് പരമ്പരാഗതമായി കരുതിയിരുന്ന സത്യത്തിനാണ് ഇപ്പോള്‍ ശാസത്രത്തിന്റെ വിശദീകരണവും.

You must be logged in to post a comment Login