‘ആ കരച്ചില്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു’

‘ആ കരച്ചില്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു’

തന്റെ മകന്റെnewborn_crying4_810_500_55_s_c1 മുഖത്തേക്കു നോക്കുമ്പോള്‍ പോയ കാലത്തെ അനേകം കഥകള്‍ റോജേഴ്‌സിന്റെ മനസ്സിലേക്ക് തിക്കിത്തിരക്കിയെത്തും, ഒപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലും.. മകനെ ജനിക്കാനനുവദിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപക്കറകളെല്ലാം അവള്‍ കഴുകിക്കളഞ്ഞിട്ടുണ്ടാകണം. പിറക്കാതെ പോയ ഒരോ കുഞ്ഞും അവളോട് ക്ഷമിച്ചിട്ടുണ്ടാകണം.

ഓക്ക്‌ലന്റിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായിരുന്നു റോജേഴ്‌സ്. അബോര്‍ഷന്‍ നടത്തുന്ന ഡോക്ടര്‍മാരെ സഹായിക്കുക എന്ന ജോലിയായിരുന്നു അവളുടേത്. കുറ്റബോധത്തിന്റെ നേരിയ  ലാഞ്ഛന
പോലുമില്ലാതെ  അവള്‍ ആ ജോലി ചെയ്തുപോന്നു.

അങ്ങനെയിരിക്കെയാണ് റോജേഴ്‌സിന്റെ ഉള്ളുലച്ച ആ സംഭവം നടന്നത്.

മുപ്പത് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആ സ്ത്രീ എത്തിയത്. അത്തരമൊരവസ്ഥയില്‍ അബോര്‍ഷന്‍ ചെയ്യുക എന്നത് നിയമപരമായും അല്ലാതെയും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഡോക്ടര്‍മാര്‍ ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു. കരഞ്ഞുകൊണ്ടിരുന്ന ആ പിഞ്ചുകുഞ്ഞിനെ റോജേഴ്‌സ് വാരിയെടുത്ത് തുണിയില്‍ പൊതിഞ്ഞു. ‘കുട്ടിയെ മുറിക്കകത്തു പൂട്ടി വാതിലടക്കൂ’, ഡോക്ടര്‍മാര്‍ കല്‍പിച്ചു. റോജേഴ്‌സിന് അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ആ ചോരക്കുഞ്ഞ് അപ്പോഴും കരയുന്നുണ്ടായിരുന്നു.

എങ്ങനെയും കുഞ്ഞിനെ രക്ഷിക്കാന്‍ റോജേഴ്‌സ് തീരുമാനിച്ചു. സമീപത്തുള്ള ആശുപത്രികളിലെല്ലാം ബന്ധപ്പെട്ടു. പക്ഷേ ആരും കുഞ്ഞിനെ രക്ഷിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വൈദ്യസഹായം ലഭിക്കാതെ ആ കുഞ്ഞ് മരിച്ചു. കുറ്റബോധത്തിന്റെ ഭാരത്താല്‍ റോജേഴ്‌സിന്റെ ശിരസ്സ് കുനിഞ്ഞു. പിറ്റേ ദിവസം തന്നെ അവള്‍ ജോലി രാജി വെച്ച് മറ്റൊരാശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ജോലിക്കു പ്രവേശിച്ചു. ഇന്നും ആ കുഞ്ഞിന്റെ കരച്ചില്‍ റോജേഴ്‌സിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം റോജേഴ്‌സ് ഗര്‍ഭിണിയായി. എന്നാല്‍ കുഞ്ഞ് ജനിച്ചാല്‍ അമ്മയുടെ ആരോഗ്യം അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അബോര്‍ഷന് വിധേയയാകാന്‍ റോജേഴ്‌സ് തയ്യാറായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓക്ക്‌ലന്റിലെ ആശുപത്രിയില്‍ ആ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പോരാട്ടം ജനിക്കാനിരിക്കുന്ന തന്റെ മകനു വേണ്ടിയും അവള്‍ തുടര്‍ന്നു. ആറാം മാസത്തില്‍ റോജേഴ്‌സിന് കുഞ്ഞു പിറന്നു. അന്നവന് വെറും 2 പൗണ്ട് മാത്രമേ തൂക്കം ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട എന്ന് ഡോക്ടര്‍മാര്‍ രണ്ടാമതും വിധിയെഴുതി. അത് തെറ്റായിരുന്നു എന്നതിന്റെ സാക്ഷ്യമായി രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയായ മകന്‍ പൂര്‍ണ്ണ ആരോഗ്യവാനായി റോജേഴ്‌സിന്റെ മുഖത്തു നോക്കി ചിരിക്കുന്നു, അവള്‍ ചെയ്ത തെറ്റുകളുടെയെല്ലാം പരിഹാരമെന്നോണം…

You must be logged in to post a comment Login