ആ ചിരിക്കു പിന്നില്‍…

ആ ചിരിക്കു പിന്നില്‍…

G_030-800x500ലണ്ടന്‍: ഇംഗ്ലണ്ടിലെ മൗണ്ട് സെന്റ് ബര്‍ണാര്‍ഡ് കത്തീഡ്രലില്‍ എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകളിലെ മുഖങ്ങള്‍ കണ്ട് അല്‍പമൊന്നമ്പരക്കും. ഇവരെന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്? തെല്ലൊരാശ്ചര്യത്തോടെ കാണികള്‍ ചോദിച്ചെന്നിരിക്കും.

ജര്‍മ്മനിയിലെയും ഇറ്റലിയിലെയും പ്രദര്‍ശനത്തിനു ശേഷം ഇന്നലെയാണ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രിയാസ് റെയ്‌നറുടെ ചിത്രങ്ങള്‍ ഇംഗ്ലണ്ടിലെത്തിയത്. വിന്‍സന്റൈന്‍ സന്യാസിനികളാണ് ഇതിലെ മോഡലുകള്‍. ഇവരുടെ എല്ലാം മറന്നുള്ള ഈ ചിരി കാണുമ്പോള്‍ ആളുകള്‍ തങ്ങളുടെ സങ്കടമെല്ലാം മറക്കുമെന്നുറപ്പ്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിന്‍സന്റൈന്‍ കന്യാസ്ത്രികളുടെ മഠത്തിലെത്തിയപ്പോളാണ് അവരുടെ എളിമയും സ്‌നേഹവും റെയ്‌നര്‍ അടുത്തറിഞ്ഞത്. സ്വയം സന്തോഷിക്കുന്നതിലൂടെ മറ്റുള്ളവരിലേക്കും സന്തോഷം പകരാനാവുമെന്നു വിശ്വസിച്ചതു കൊണ്ടാകണം, എന്തെന്നില്ലാത്ത ആഹ്ലാദം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ റോജേഴ്‌സ് തന്റെ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് അവ പ്രദര്‍ശനത്തിനു വെയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റെര്‍ കത്തീഡ്രലിലും ഈ ഫോട്ടോഗ്രാഫുകള്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.

You must be logged in to post a comment Login