ആ പത്ര പരസ്യം ഇല്ലായിരുന്നുവെങ്കില്‍…

ആ പത്ര പരസ്യം ഇല്ലായിരുന്നുവെങ്കില്‍…

ലണ്ടന്‍: 2006 ലാണ് ബനഡിക്ട് XVI മന്‍ ആ സത്യമറിയുന്നത്, ഒരു പത്രപരസ്യമാണ് തങ്ങളുടെ മാതാപിതാക്കളെ ഒന്നിപ്പിച്ചത് എന്ന വാര്‍ത്ത. ഇത് ബനഡിക്ട് XVI മനെയും അദ്ദേഹത്തിന്റെ 82 വയസ്സുള്ള സഹോദരന്‍ ഫാ. ജോര്‍ജ്ജ് റാറ്റ്‌സിംങ്ങറേയും ഒരു പോലെ അതിശയിപ്പിക്കുന്നതായിരുന്നു.

1920 ജൂലൈ മാസത്തില്‍ ബവേറിയയിലെ ചരിത്രരേഖാ ശേഖരണത്തില്‍ നിന്ന് ഒരു ഗവേഷകനാണ് പരസ്യം കണ്ടെടുത്തത്. ലൈയ്ബ്ഫ്രാവുബോട്ടേ എന്ന കത്തോലിക്കാ വീക്കിലിയില്‍ വന്ന ആ പരസ്യം ഇപ്രകാരമായിരുന്നു:

‘മിഡില്‍ റാങ്ക് സിവില്‍ സെര്‍വന്റ്, കത്തോലിക്കന്‍, കളങ്കരഹിതമായ ഭൂതകാലത്തിനുടമ, 43 വയസ്സ്, നല്ല കത്തോലിക്കാ വിശ്വാസമുള്ള, ഭക്ഷണം പാകം ചെയ്യുവാനും തയ്യല്‍ അടക്കമുള്ള വീട്ടുജോലികള്‍ കൈകാര്യം ചെയ്യാനും അറിയുന്ന കന്യകയായ യുവതിയെ വിവാഹം ചെയ്യുവാന്‍ താത്പര്യമുണ്ട്. സാമ്പത്തികം പ്രശ്‌നമല്ല.’

ഒരു ബേക്കറി കാരന്റെ മകളും വിദഗ്ദ പാചകകാരിയുമായ 36 വയസ്സുള്ള മരിയ പെയിന്റനര്‍ പരസ്യം നല്‍കിയ യുവാവിനോട് താത്പര്യം പ്രകടിപ്പിച്ചു.  നാലു മാസങ്ങള്‍ക്കു ശേഷം അവര്‍ വിവാഹം കഴിച്ചു.

You must be logged in to post a comment Login