ആ രോഗസൗഖ്യം പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനാക്കി

ആ രോഗസൗഖ്യം പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനാക്കി

പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനാക്കുന്നതിന് ഇടയാക്കിയ സംഭവം നടന്നത് 2001 ല്‍ കാലിഫോര്‍ണിയായിലാണ്.

ഗര്‍ഭസ്ഥശിശുവിനുണ്ടായ രോഗസൗഖ്യമാണ് ഇതിന് നിദാനമായത്. അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭാശയത്തിനുണ്ടായ ക്ഷതം മൂലം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി ഏറെ ഗുരുതരാവസ്ഥയിലായി.

കുട്ടി മരിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായ വൈകല്യങ്ങളോ പിറന്നുവീഴുകയോ ചെയ്യുമെന്നായിരന്നു ഡോക്ടര്‍മാരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് പോള്‍ ആറാമന്റെ മാധ്യസ്ഥം ആ ഗര്‍ഭിണി യാചിച്ചത്.

അബോര്‍ഷന്‍ എന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം തള്ളിക്കളഞ്ഞിട്ടാണ് അവര്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടിയത്. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം പോള്‍ ആറാമന്റെ മാധ്യസ്ഥത്തിലൂടെ ഉത്തരം കോടുക്കുകയും ചെയ്തു.

എട്ടാം മാസത്തില്‍ അവള്‍ ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്കി. ആണ്‍കുഞ്ഞായിരുന്നു അത്. വൈദ്യശാസ്ത്രത്തിന് വിശദീകരണം നല്കാന്‍ കഴിയാതെ പോയ ഈ സംഭവമാണ് പോള്‍ ആറാമനെ വാഴ്ത്തപ്പെട്ടവനാക്കുന്ന പദവിയിലേക്കുയര്‍ത്താന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ തിരഞ്ഞെടുത്തത്.

ജീവന്റെ കാവലാളായിരുന്നു എന്നും പോള്‍ ആറാമന്‍. അബോര്‍ഷനും ഗര്‍ഭനിരോധനത്തിനുമെതിരെ എന്നും പടനയിച്ച പോള്‍ ആറാമന് ലഭിച്ച അംഗീകാരമാണ് ഈ അത്ഭുതസൗഖ്യമെന്നും വത്തിക്കാന്‍ നിരീക്ഷിക്കുന്നു.

ബി

You must be logged in to post a comment Login