ആ വീഡിയോ വ്യാജമെന്ന് ഫാ. ടോമിന്റെ സലേഷ്യന്‍ സുഹൃത്ത്

ആ വീഡിയോ വ്യാജമെന്ന് ഫാ. ടോമിന്റെ സലേഷ്യന്‍ സുഹൃത്ത്

ഫാ. ടോമിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഫാ. ടോം ഉഴുന്നാലില്‍ അംഗമായുള്ള സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ ആശ്രമത്തിലുള്ള ഫാ. മാത്യു അറിയിച്ചു. മാത്രമല്ല, ഫാ. ടോമിന്റേത് എന്ന പേരില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അജ്ഞാതരായ ആരോ ആണ് ഇപ്പോള്‍ അത് നിയന്ത്രിക്കുന്നതെന്നും അതിനെതിരെ സലേഷ്യന്‍ സഭ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ രണ്ടു മാസം മുമ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒന്നാണ്. അത് മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നാണ് എന്നാണ് ഫാ. മാത്യുവിന്റെയും പക്ഷം. മാത്രമല്ല, ഫാ. ടോമിന്റെ പുതിയ ഫോട്ടോ എന്ന നിലയില്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് സൃഷ്ടിച്ചതാവനാണ് സാധ്യത എന്ന് ഡിസൈന്‍ വിദഗ്ദരും അഭിപ്രായപ്പെടുന്നു. ആ ചിത്രത്തിന്റെ കഴുത്തിന്റെ ഭാഗത്ത് വ്യക്തമായ ന്യൂനതകളുണ്ട്.

ഫാ. ടോമിന്റെ മോചനകത്തിന് വേണ്ടി എല്ലാ മലയാളികളും കത്തോലിക്കാ സഭയും പ്രാര്‍ത്ഥനാ നിരതരാണ്. അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ സലേഷ്യന്‍ സഭയ്ക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജ് ഉപയോഗിച്ച് ആരോ മനപൂര്‍വം പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. നമുക്ക് പ്രാര്‍ത്ഥന തുടരാം. അതേ സമയം, അടിസ്ഥാനമില്ലാത്ത പരിഭ്രാന്തികളില്‍ ചെന്നു വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കാം.

You must be logged in to post a comment Login