ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയില്‍ റബി അബ്രഹാം സ്‌ക്കോര്‍ക്ക

ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയില്‍ റബി അബ്രഹാം സ്‌ക്കോര്‍ക്ക

rabb- popeഫ്രാന്‍സിസ് മാര്‍പാപ്പയുമായി വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയതിന്റെ ഓര്‍മ്മയിലാണ് റബി അബ്രഹാം സ്‌കോര്‍ക്ക. ഒരു വര്‍ഷം മുമ്പാണ് ചരിത്രപ്രസിദ്ധമായ ആ തീര്‍ത്ഥാടനം നടന്നത്.

അര്‍ജന്റീനയക്കാരനായ റബിയും ബെര്‍ഗോളിയോയും പണ്ടുമുതല്‌ക്കേയുള്ള സുഹൃത്തുക്കളാണ്. വിശുദ്ധ നാട് തങ്ങള്‍ ഒരുമിച്ച് മിക്കവാറും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണെന്ന് റബി പറയുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചോദ്യം ഇതാണ് എല്ലാവരും മിഡില്‍ ഈസ്റ്റിലെ പ്രത്യേകിച്ച് വിശുദ്ധ നാട്ടില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു. എന്നാല്‍ ഇസ്രായേലും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സന്ദര്‍ശനത്തില്‍ തങ്ങള്‍ ഒരുമിച്ച് നടത്തിയ പ്രാര്‍ത്ഥനകളെല്ലാം ബൈബിളിലെ വിവിധ ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നു.

ഏശയ്യായുടെ പുസ്തകത്തിലെ ബൈബിള്‍ ഭാഗങ്ങളാണ് റബിയുടെ മനസ്സിലേക്ക് കടന്നുവന്നത്. ജറുസെലേമിന്റെ സമാധാനത്തിന്റെ പ്രശസ്തമായ ഒരു ഇമേജ് രണ്ടാം അധ്യത്തില്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും – (യഹൂദര്‍, മുസ്ലീം, ക്രൈസ്തവര്‍) സമാധാനം ഉണ്ടാകുന്നതിന് വേണ്ടി നാം ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. മറ്റെയാളെ ആദരവോടെ സ്‌നേഹിക്കാനും അംഗീകരിക്കാനും വേണ്ടി, സഹോദരങ്ങളായി കാണാന്‍ വേണ്ടി.. റബി പറയുന്നു.

You must be logged in to post a comment Login