ഒളിംപിക് ദീപശിഖയുമേന്തി, ഒരു സിറിയന്‍ അഭയാര്‍ത്ഥി…

ഒളിംപിക് ദീപശിഖയുമേന്തി, ഒരു സിറിയന്‍ അഭയാര്‍ത്ഥി…

‘വിവരിക്കാനാകുന്നില്ല, ഈ ആദരവിനെ. എനിക്കിത് വെറും കളിയല്ല, വലിയ ആദരവാണ്. എളുപ്പമായിരുന്നില്ല, അത്. ഉള്ളില്‍ ഞാന്‍ വളരെ വളരെ സന്തോഷവാനാണ്. പറയാന്‍ വാക്കുകളില്ല…’ സിറിയന്‍ അഭയാര്‍ത്ഥി ഇബ്രാഹം അല്‍ ഹുസൈന്‍ ഒളിംപിക് ദീപശിഖയുമേന്തി ആഥന്‍സിനടുത്തുള്ള എലിയാനോസ് അഭയാര്‍ത്ഥി ക്യാമ്പ് കടന്നു പോകുമ്പോള്‍ സന്തോഷം അടക്കാനാവാതെ പറഞ്ഞു.

ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ പ്രതീക്ഷയുടെ പ്രതീകമായിരുന്നു, അത്. ഇബ്രാഹിമിനെ പോലെ യുദ്ധത്തിന്റെ ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചവര്‍, മുറിവേറ്റവര്‍…മരണത്തിന്റെ നിഴല്‍ കടന്നു വന്നവര്‍…

‘സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമെല്ലാം നിന്ന് യൂറോപ്പിലേക്ക് കുടിയേറിയെത്തിയവര്‍ വെറുതെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇരിക്കാതെ സ്‌പോര്‍ട്‌സ് ടീമുകളില്‍ അംഗമായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.’ മുമ്പ് സിറിയയില്‍ വാട്ടര്‍ പോളോ കളിക്കാരനായിരുന്ന ഇബ്രാഹിം പറഞ്ഞു. 2011 ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ പെട്ട് കാല്‍ അറ്റുപോയതോടെ ആ സ്വപനം കരിഞ്ഞു പോയി. ഇന്ന് അദ്ദേഹം വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് ബാസ്‌കറ്റ് ബോള്‍ കളിക്കുന്നവരുടെ ടീമംഗമാണ്. ഒളിംപിക് ടീമില്‍ അംഗമാവുക എന്നത് അദ്ദേഹത്തിന്റെ ചിരകാലസ്വപ്‌നമായിരുന്നു.
ഫ്രേസര്‍

You must be logged in to post a comment Login